സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് എത്തുന്നത്.
സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്.
ഉല്ലാസ് പന്തളത്തിന്റെ ആദ്യ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഒന്നാം നിലയിലാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
STORY HIGHLIGHTS: Ullas Panthalam got married
















