2020-ൽ, താൻ മദ്യം ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്തതിനെക്കുറിച്ച് സിദ്ധാർത്ഥ് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
മദ്യം ഉപേക്ഷിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. എന്നാൽ എടുത്ത ഈ തീരുമാനത്തിലൂടെ കടന്നുപോകുന്ന യാത്രയാണ് അതിലും കൂടുതൽ വെല്ലുവിളി നിറഞ്ഞത്. മദ്യവ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ, കഴിഞ്ഞ ആറ് വർഷമായി തന്റെ “മദ്യരഹിത” യാത്രയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
തൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സിദ്ധാർത്ഥ് ഇങ്ങനെ എഴുതി,
“ഞാൻ മദ്യപിക്കാതെ ഇന്നേക്ക് 6 വർഷം തികയുന്നു. ഒരു ഓർമ്മപ്പെടുത്തലാണിത്. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ. നിങ്ങൾ ജീവിതത്തിൽ വരുത്താൻ ആഗ്രഹിക്കുന്ന മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. എന്നാൽ ഇപ്പോൾ സിദ്ധാർത്ഥിൻ്റെ ഈ കുറിപ്പ് നിരവധിയാളുകളെ സ്വാധീനിച്ചു. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ്, ഇതിന് താഴെ ഇട്ട കമന്റ് ആണ് “നിങ്ങളിൽ അഭിമാനിക്കുന്നു!” എന്ന്. മറ്റൊരാൾ പറഞ്ഞു, ഇത് വളരെ അതിശയം നിറഞ്ഞതാണ്. എൻ്റെ ജീവിതത്തിലും അതേ മാറ്റത്തിനായി ഞാൻ നോക്കുന്നു”.എന്നിങ്ങനെയുള്ള കമെന്റുകളുമുണ്ട്.