Celebrities

മോഹൻലാലിനെതിരെ ഇത്രകാലം പറഞ്ഞിട്ടും കേസായില്ലല്ലോ? അസോസിയേഷന്‍ ഒരു ലിസ്റ്റ് ഇട്ടുവെച്ചിരിക്കുകയാണ്; കേസ് കൊടുത്ത് സൈഡ് ആക്കാനാണ് പരിപാടി | why-aju-alex-was-sued

ആറാട്ടണ്ണനെതിരേയും അമ്മ അസോസിയേഷന്‍ തന്നെയാണ് കേസ് കൊടുത്തത്

മോഹന്‍ലാലിനെ നേരത്തെ തന്നെ ടാർഗറ്റ് ചെയ്യുന്ന വ്യക്തിയാണ് ചെകുത്താനെന്നാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരവും സീക്രട്ട് ഏജന്റ് എന്നപേരില്‍ അറിയപ്പെടുന്ന സായി കൃഷ്ണ. പണ്ടെങ്ങാണ്ടോ മോഹന്‍ലാല്‍ ആരാധകർ എന്തോ പരാതി കൊടുത്തത് അല്ലാതെ മോഹന്‍ലാല്‍ ഇന്നുവരെ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും സായി പറയുന്നു.

അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖിന്റെ പരാതിയിലാണ് കേസെടുത്തത് എന്നതാണ് ഇവിടുത്തെ പ്രധാന പോയിന്റ്. അടുത്തിടെ ആറാട്ടണ്ണനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു. സിനിമാക്കാരെക്കുറിച്ച് വീഡിയോ ചെയ്യുന്ന സമയത്ത് കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയോ, അവരെ മോശക്കാരാക്കുന്ന രീതിയിലോ വീഡിയോ ചെയ്ത് കഴിഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ ബാന്‍ ചെയ്യുകയോ പിടിച്ച് അകത്തിടുകയോ ചെയ്യും.

ആറാട്ടണ്ണനെതിരേയും അമ്മ അസോസിയേഷന്‍ തന്നെയാണ് കേസ് കൊടുത്തത്. അന്ന് തന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞിരുന്നു, അസോസിയേഷന്‍ ഒരു ലിസ്റ്റ് ഇട്ടുവെച്ചിരിക്കുകയാണ്. അതായത് ആരൊക്കെ ഏതൊക്കെ താരങ്ങളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പരാമർശം നടത്തുന്നതെന്ന് അവർ നോക്കിവെച്ചിട്ടുണ്ട്. അവരെല്ലാവരേയും കേസ് കൊടുത്ത് സൈഡാക്കുകയെന്നതാണ് പരിപാടി.

മോഹന്‍ലാലിനെതിരെ ഇത്രയും കാലം പറഞ്ഞിട്ടും വരാത്ത കേസ് ഇപ്പോള്‍ വന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായല്ലോ. അതിന്റെ കാരണം സംഘടന അവരുടെ ജനറല്‍ ബോഡിയില്‍ എടുത്ത തീരുമാനമാണ്. ഇനി ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ എതെങ്കിലും നടനേയോ നടിയേയോ കുറിച്ച് മോശം പറഞ്ഞാല്‍ മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്നും സായി കൂട്ടിച്ചേർക്കുന്നു.

മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ കസ്റ്റഡയില്‍ എടുത്തിരിക്കുകയാണ് പൊലീസ്. വയനാട് ഉരുൾപൊട്ടൽ ദുരന്തമേഖലയില്‍ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തെയായിരുന്നു അജു അലക്സ് രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചത്.

അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖാണ് വ്ലോഗർക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നത്. കേസെടുത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. . ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

content highlight: why-aju-alex-was-sued