Celebrities

ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിയലിന്റെ വക്കത്തോ?; കാരണക്കാരന്‍ ആണ്‍സുഹൃത്തോ!-Aishwarya-Abhishek divorce rumours

കഴിഞ്ഞ ഇരുപത് വര്‍ഷമായി സിറാക് മാര്‍ക്കറും ഐശ്വര്യയും തമ്മില്‍ സൗഹൃദത്തിലാണ്

കഴിഞ്ഞ കുറെ നാളുകളായി ബോളിവുഡില്‍ പരക്കെയുള്ള സംശയമാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുകയാണോ എന്ന്. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്നുള്ള കാര്യത്തിലും പലര്‍ക്കും സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള കഥകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അംബാനി കല്യാണത്തില്‍ ഐശ്വര്യ എത്തിയത് ആരാധ്യയുമായാണ്. ബച്ചന്‍ കുടുംബത്തോടൊപ്പം താരത്തെ കാണാത്തതും വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഇതാ ഇതുമായി ബന്ധപ്പെട്ട ഒരു വലിയ സംശയത്തിലാണ് ആരാധകര്‍. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേര്‍പിരിയാന്‍ കാരണം ഐശ്വര്യയുടെ സുഹൃത്തായ ഡോക്ടര്‍ ആണോ എന്നാണ് എല്ലാവരും തിരക്കുന്നത്.
ഐശ്വര്യയും ഡോക്ടര്‍ സിറാക്ക് മാര്‍ക്കറും തമ്മില്‍ വര്‍ഷങ്ങളായുള്ള അടുപ്പം ഉണ്ടെന്നും ഇതാണ് ഇരുവര്‍ക്കും ഇടയിലെ വേര്‍പിരിയലിന്റെ കാരണമെന്നും ബോളിവുഡിലെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്.

2016ല്‍ സിറാക്കിന്റെ ‘പാരന്റിംഗ് ഇന്‍ ദ ഏജ് ഓഫ് ആങ്‌സൈറ്റി’ എന്നൊരു പുസ്തകം പ്രകാശം ചെയ്തിരുന്നു. ഐശ്വര്യയും അന്ന് ചടങ്ങില്‍ പങ്കെടുത്തു. ഇവിടെ വച്ച് സിറാക്കിനെ ഐശ്വര്യ ചുംബിക്കുന്നുമുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷമായി സിറാക് മാര്‍ക്കറും ഐശ്വര്യയും തമ്മില്‍ സൗഹൃദത്തിലാണ്. ഐശ്വര്യയും സിറാക്കും ഒന്നിച്ചുള്ള ചില ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.

പൊതുമധ്യത്തില്‍ ഒന്നിച്ച് വരാതിരിക്കുക, ഒരുമിച്ച് ഫോട്ടോ എടുക്കാതിരിക്കുക, സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഇരുവരും കാണാതിരിക്കുക തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ട് ഈ വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. ഇരുവരും മാറിയാണ് താമസിക്കുന്നതെന്നും വിവരമുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

STORY HIGHLIGHTS: Abhishek Bachchan and Aishwarya Rai split up because of Aishwarya’s friend?