മലപ്പുറം ജില്ലയിലെ നിലമ്പൂർ എന്ന സ്ഥലത്തെക്കുറിച്ച് നമ്മളൊക്കെ കേട്ടിട്ടുണ്ടാവും നമുക്കെല്ലാവർക്കും പരിചിതമായിട്ടുള്ള ഒരു സ്ഥലം തന്നെയാണ് നിലമ്പൂർ. എന്നാൽ കേരളത്തിലെ ഈ സ്ഥലത്തിൽ സ്വർണം ഖനനം ചെയ്യാൻ സാധിക്കും എന്നു പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും. ഇന്ത്യയുടെ പല ഭാഗങ്ങളിൽ സ്വർണ ഖനികൾ ലഭിക്കുന്ന ഇത്തരം സ്ഥലങ്ങൾ ഉണ്ട് എന്ന് നമുക്കറിയാം. എന്നാൽ നമ്മുടെ കൊച്ചു കേരളത്തിൽ ഇത്തരം ഒരു സംവിധാനം ഉണ്ടാകും എന്ന് പലർക്കും അറിയാൻ സാധിക്കില്ല. നിലമ്പൂര് ചാലിയാർ പുഴയിലാണ് ഇത്തരത്തിൽ സ്വർണ്ണഖനി ഉള്ളത്. അറിയാം ഇതിന്റെ സത്യാവസ്ഥയെക്കുറിച്ച്
ശരിക്കും നിലമ്പൂര് ചാലിയാർ പുഴയിൽ സ്വർണമുണ്ടോ എന്ന് ചോദിച്ചാൽ സ്വർണം ഉണ്ട്. എന്നാൽ വലിയൊരു ഖനിയൊന്നും ഇവിടെയില്ല. ഒരുപാട് ബുദ്ധിമുട്ടി മിനക്കെട്ട് അരിച്ചെടുക്കുകയാണെങ്കിൽ കുറച്ച് ഗ്രാം സ്വർണം കിട്ടും. അതിൽ ഏറ്റവും കൂടുതൽ ലഭിച്ചിട്ടുള്ളത് 10 ഗ്രാം ആണ് എന്ന് സമീപവാസികൾ വരെ പറയുന്നുണ്ട്. അതും ഒരുപാട് സമയത്തെ പരിശ്രമത്തിനൊടുവിൽ ആണ് ഈ പത്ത് ഗ്രാം സ്വർണം ഒക്കെ ലഭിക്കുന്നത്. ചിലപ്പോൾ ഇവിടെയുള്ളവർ ജോലിയൊന്നും ഇല്ലാതിരിക്കുകയാണെങ്കിൽ ആ സമയത്ത് വെള്ളത്തിൽ പോയി ഇത്തരത്തിൽ സ്വർണ്ണം അരിച്ചെടുക്കാറുണ്ട്.
സാധാരണയായി ഉപജീവനത്തിനുവേണ്ടി മണൽ അരിച്ച് ഉണ്ടാക്കുന്ന സ്വർണ്ണഖനനമാണ് ഇത്. ഇങ്ങനെ ചെയ്യുന്നവർ നിരവധി ആളുകളാണ്. അപ്പോൾ കുറച്ച് ഗ്രാം സ്വർണം ഒക്കെ ഇവർക്ക് ലഭിക്കാറുണ്ട് അങ്ങനെ കിട്ടുമ്പോൾ അത് ഇവർ കൊണ്ടുപോയി സ്വർണക്കടകളിലും മറ്റും വിറ്റ് തങ്ങളുടെ നിത്യ ആവശ്യങ്ങൾ നിറവേറ്റുന്നത് പതിവാണ്. ചാലിയാർ പുഴയുടെ അരികിൽ താമസിക്കുന്ന പല സ്ഥലങ്ങളിലും ഇത് കാണുകയും ചെയ്യാം. എന്നാൽ ഇതൊക്കെ കണ്ടിട്ടുള്ള ചില ആളുകൾ ഇപ്പോൾ ഒരു വ്യത്യസ്തമായ രീതി ചെയ്തതും ശ്രദ്ധ നേടുന്നുണ്ട്. വലിയ മോട്ടോർ വച്ച് സ്വർണ്ണഖനനം ചെയ്യാനാണ് ഇവർ തീരുമാനിച്ചത്എ. ന്നാൽ ഇവരെ പോലീസ് ഉടൻ തന്നെ പിടിക്കുകയും ചെയ്തു. സാധാരണക്കാർ ഉപജീവനത്തിന് വേണ്ടി നടത്തുന്ന മണൽ ഖനനം അല്ല ഇത്.
വലിയ മോട്ടർ ഘടിപ്പിച്ച് സ്വർണ്ണഖനനം ചെയ്യാനാണ് നോക്കിയത് നിയമവിരുദ്ധമായതുകൊണ്ട് തന്നെ പോലീസ് അതിന് എതിരെയുള്ള നിലപാട് എടുക്കുകയും ചെയ്തു. ചാലിയാർ പുഴയുടെ അരികിലുള്ള സമീപവാസികൾ ഒക്കെ തന്നെ തുറന്നുപറയുന്ന ഒരു കാര്യമാണ് ഇവിടെ നിന്നും ബുദ്ധിമുട്ടിയ സമയത്ത് പലപ്പോഴും തങ്ങൾക്ക് സ്വർണം ലഭിച്ചിട്ടുണ്ട് എന്ന്. അതും ഒരുപാട് ഒന്നുമില്ല വീട് പട്ടിണി ആവാതെ ഇരിക്കുവാനുള്ള അത്രയും സ്വർണം ലഭിച്ചിട്ടുണ്ട്. അവിടെയുള്ളവർക്ക് അതുതന്നെ ഒരു വലിയ കാര്യമാണ്. മനുഷ്യനെ എന്നും ഭ്രമിപ്പിക്കുന്ന ഒരു ലോഹമാണ് സ്വർണം എന്ന് പറയാമല്ലോ. മഞ്ഞ ലോഹത്തോടുള്ള കൗതുകം മനുഷ്യൻ ഒരിക്കലും കുറയാറില്ല..
ചാലിയാറിലൂടെ ഒഴുകിവരുന്ന സ്വർണത്തിന്റെ തുടക്കം വയനാട്ടിൽ ആണെന്നും പറയപ്പെടുന്നുണ്ട്. 1877 ലാണ് വയനാട്ടിലെ ആദ്യ സ്വർണഖന കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. വയനാട്ടിൽ സ്വർണ ശേഖരം ഉണ്ടെന്ന് അറിഞ്ഞതോടെ ഇവിടത്തെ നിരവധി ഖനന കമ്പനികൾ കൂത്തോഴുക്ക് തന്നെ നടത്തി എന്നതാണ് സത്യം. എന്നാൽ പലരും പ്രതീക്ഷിച്ചത് പോലെയുള്ള സ്വർണം അവിടെ നിന്നും ലഭിച്ചില്ല വലിയ നഷ്ടമാണ് പലർക്കും ഉണ്ടായത്. എങ്കിൽപോലും ചെറിയ തരത്തിൽ അവിടെ സ്വർണം ഉണ്ട് എന്നും ആ സ്വർണമാണ് ഇപ്പോൾ ചാലിയാറിലൂടെ ഒഴുകിയെത്തുന്നത് എന്നും ഒക്കെ മനസ്സിലാക്കാനും സാധിക്കുന്നുണ്ട്. ചാലിയാറിൽ നിന്നും ഇപ്പോഴും കുറച്ചെങ്കിലും സ്വർണം ലഭിക്കുന്നുണ്ട് എന്ന് പലരും പറയുമ്പോൾ അതിനർത്ഥം ഒന്നേയുള്ളൂ വയനാട്ടിൽ എവിടെയൊക്കെയോ കുറച്ച് സ്വർണം ഉണ്ടായിരുന്നു എന്ന്.
story highlights;chaliyar river gold