അംബാനിയാണോ അദാനി ആണോ നമ്മുടെ ഇന്ത്യയിലെ ആദ്യത്തെ ബില്ലിണ്ണ്യര്‍.? ഇവരിൽ ആരുടെ പേര് പറഞ്ഞാലും അത് തെറ്റായിരിക്കും. കാരണം ഇവർക്ക് മുൻപേ കോടീശ്വരനായ ഒരു വ്യക്തി നമ്മുടെ ഇന്ത്യയിൽ ഉണ്ടായിരുന്നു. മിർ ഉസ്മാൻ അലിഖാൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.. ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ നാട്ടുരാജ്യമായ ഹൈദരാബാദിന്റെ അവസാനത്തെ നിസാം കൂടിയായിരുന്നു അദ്ദേഹം. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ സിംഹാസനത്തിൽ എത്തിയ അദ്ദേഹം 1911നും 1948 നും ഇടയിലാണ് ഹൈദരാബാദ് രാജ്യം ഭരിക്കുന്നത്.
ലോകത്തിലെ തന്നെ അതിസമ്പന്നരിൽ ഒരാളായി അദ്ദേഹം അക്കാലത്തു തന്നെ പരിഗണിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സമ്പത്ത് തന്നെ യുഎസ് ജിഡിപിയുടെ രണ്ട് ശതമാനമാണ് എന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തിന്റെ ഒരു ചായചിത്രം ടൈം മാഗസിന് പുറംചട്ടയിൽ 1937 ഇൽ എത്തിയിരുന്നു. ഏറ്റവും സമ്പന്നനായ ഒരു ഭരണാധികാരി എന്ന നിലയിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചിത്രം എത്തിയത്.. ഒരു അർത്ഥസ്വയംഭരണ ചക്രവർത്തി എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു.
. ഇത് കൂടാതെ അദ്ദേഹത്തിനു 100 മില്യൺ പൗണ്ടോളം സ്വർണവും വെള്ളിയും ശേഖരം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.. കൂടാതെ 400 മില്യൺ പൗണ്ട് ആഭരണങ്ങളും അദ്ദേഹത്തിന്റെ പക്കൽ ഉണ്ടായിരുന്നു.. അക്കാലത്തെ ഒരേയൊരു വജ്രവിതരണക്കാരനായ ഗോൽകൊണ്ടേ ഖനികൾ ആയിരുന്നു അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാനപ്പെട്ട ഉറവിടം എന്നാണ് പറയപ്പെടുന്നത്. അവയിൽ തന്നെ ജേക്കബ് ഡയമണ്ട് ഉൾപ്പെട്ടിരുന്നു എന്നാണ് പറയുന്നത്. മാത്രമല്ല അദ്ദേഹം പേപ്പർ വെയിറ്റ് ആയി ഉപയോഗിച്ചിരുന്നത് പോലും ഡയമണ്ട് ആയിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.
ഭരണകാലത്തും ഒരുപാട് നേട്ടങ്ങൾ ചെയ്തിട്ടുള്ള ഒരു ഭരണാധികാരിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ 37 വർഷത്തെ ഭരണസമയത്ത് വൈദ്യുതി അവതരിപ്പിക്കുകയും റെയിൽവേ റോഡുകൾ വിമാനത്താവളങ്ങൾ എന്നിവയൊക്കെ വികസിപ്പിക്കുകയും ചെയ്തിരുന്നു. ആധുനിക ഹൈദരാബാദിന്റെ ശില്പി എന്നുകൂടി അദ്ദേഹം അറിയപ്പെടുന്നുണ്ടായിരുന്നു താൻ ഭരിക്കുന്ന രാജ്യത്തെ അതിമനോഹരമാക്കാൻ അദ്ദേഹം എപ്പോഴും പരിശ്രമിച്ചിട്ടുണ്ട്. നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കുവാൻ വേണ്ടി രണ്ട് ജലസംഭരണികൾ ആയിരുന്നു അദ്ദേഹം തന്റെ ഭരണകാലത്ത് നിർമ്മിച്ചത്.. ഒപ്പം തന്നെ 1923 ഇന്ത്യയിലെ തെലുങ്കാനയിൽ ജില്ലയിലെ അഞ്ചൽപേട്ടിനും ബഞ്ചേപ്പള്ളി ഗ്രാമത്തിനും ഇടയിലായി ഗോദാവരി നദിയുടെ കൈവഴിയായ മഞ്ജീര നദിക്ക് കുറുകെ ഒരു വലിയ ജലസംഭരണിയും ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ടായിരുന്നു.
. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ഭരണകാലത്താണ് നിസാം നിസാം സാഗർ അണക്കെട്ട് നിർമ്മിതമാകുന്നത്.. തെലുങ്കാന സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള അണക്കെട്ടായി നിസാം സാഗർ ഇപ്പോഴും അറിയപ്പെടുന്നത്.. 1947 ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയതിനു ശേഷം ഹൈദരാബാദിനെ ഇന്ത്യയിലേക്ക് ചേർക്കാൻ പോലും നിസാം വിസമ്മതിച്ചിട്ടുണ്ട്. ഒന്നുകിൽ ഒരു സ്വതന്ത്ര രാഷ്ട്രമായി തന്റെ രാജ്യം തുടരണമെന്നോ അല്ലെങ്കിൽ പാക്കിസ്ഥാനിൽ ചേർണമെന്നോ ആയിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പിന്നീട് തന്റെ സംസ്ഥാനം ഇന്ത്യയിൽ തന്നെ ചേരട്ടെ എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.
തെലുങ്കാന കലാപത്തിലൂടെയാണ് അദ്ദേഹത്തിന്റെ ശക്തി ദുർബലമായി തുടങ്ങുന്നത്. 1948 ഇന്ത്യൻ സൈന്യം ഹൈദരാബാദ് സംസ്ഥാനത്തെ അക്രമിക്കുകയും ഇവരെ പരാജയപ്പെടുത്തുകയും ആണ് ചെയ്തത്. അതിനുശേഷമാണ് സംസ്ഥാനം വിഭജിക്കപ്പെട്ടത്. മനുഷ്യസ്നേഹത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരു മനുഷ്യനായിരുന്നു നിസാം എന്നാണ് പറയപ്പെടുന്നത്. അദ്ദേഹം സീതാരാമചന്ദ്രസ്വാമി ക്ഷേത്രത്തിനു വേണ്ടി അന്നത്തെ കാലത്ത് 299 രൂപയും തിരുപ്പതി ബാലാജി ക്ഷേത്രത്തിനുവേണ്ടി 8000 രൂപയും സംഭാവന നൽകി എന്ന ഒരു കഥ കൂടി പലരും പറയുന്നുണ്ട്.. അതോടൊപ്പം തന്നെ സീതാറാംഭാഗ് ക്ഷേത്രത്തിന്റെ പുനർനിർമാണത്തിന് വേണ്ടി അദ്ദേഹം 50000 രൂപയാണ് നൽകിയത്. മതത്തിന്റെ വേലിക്കെട്ടുകൾ ഇല്ലാതെ തന്നെ അദ്ദേഹം പലരെയും സഹായിച്ചിരുന്നു എന്നും അദ്ദേഹത്തെക്കുറിച്ച് അറിയുന്നവർ എല്ലാം തന്നെ പറഞ്ഞിട്ടുണ്ട്.. ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരിൽ തുടക്കക്കാരനായി എല്ലാവരും പറയുന്ന പേര് അദ്ദേഹത്തിന്റെ തന്നെയാണ്.
story highlights; India’s first millionaire