ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രം എന്ന പേര് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമാണ്. അക്ഷരനഗരിയിൽ പത്മനാഭൻ സമ്പത്തിന്റെ നടുവിൽ എല്ലാവർക്കും അനുഗ്രഹമേകി നിൽക്കുന്നു എന്നാണ് തിരുവനന്തപുരത്തുകാർ വിശ്വസിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് വളരെ പ്രസിദ്ധമായ ഒന്നാണ് ഇപ്പോഴും അത് തിരുവനന്തപുരം നഗരം ആഘോഷമാക്കുന്ന ഒരു വലിയ ഉത്സവം തന്നെയാണ് ക്ഷേത്രത്തിലെ ആറാട്ട് എന്ന് പറയാം. മീനത്തിലെ രോഹിണിനാളിൽ ആരംഭിച്ച ചിത്തിര നക്ഷത്രത്തിൽ സമീപിക്കുന്നതാണ് ഇവിടുത്തെ പൈങ്കുനി ഉത്സവം. അതുപോലെ തന്നെ അൽപ്പശി ഉത്സവം എന്ന ഒരു ഉത്സവം തുലാമാസത്തിലെ അത്തം നക്ഷത്രത്തിൽ ആരംഭിച്ച തിരുവോണത്തിനാണ് സമാപിക്കുന്നത്. ഈ രണ്ടു ഉത്സവങ്ങളുടെയും പ്രധാന ആകർഷണം എന്ന് പറയുന്നതും പള്ളിവേട്ടയും ആറാട്ടുമാണ്.
അമ്പലത്തിൽ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ശംഖുമുഖം കടൽത്തീരത്താണ് നടത്തുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിലെ മുതിർന്ന വ്യക്തി എപ്പോഴും ഘോഷയാത്രയ്ക്ക് അകമ്പടിയായി പള്ളിവാളുമായി ഒപ്പം ഉണ്ടാകും. ഇവയ്ക്കൊപ്പം തന്നെ അലങ്കരിച്ച ആനകൾ കുതിരകൾ പോലീസ് തുടങ്ങിയവയും ഈ ഘോഷയാത്ര യോടൊപ്പം ഉണ്ടായിരിക്കും.. ഈ ആറാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഈ ഘോഷയാത്രയുടെ ഭാഗമായി നമ്മുടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ അന്നേ ദിവസത്തെ വൈകുന്നേരം അഞ്ചുമണിക്കൂർ നേരത്തേക്ക് അടച്ചിടും എന്നുള്ളതാണ്. ഒരുപക്ഷേ ലോകത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു ക്ഷേത്രത്തിലെ പരിപാടിക്ക് വേണ്ടി വിമാനത്താവളം അടച്ചിടുന്നത്. 1932 ലാണ് വിമാനത്താവളം തിരുവനന്തപുരം സ്ഥാപിതമാകുന്നത്. ഇതിന് മുൻപ് തന്നെ ആറാട്ട് നടന്നിരുന്നത് വിമാനത്താവളം ഇരിക്കുന്ന സ്ഥലങ്ങളിലൂടെ ആയിരുന്നു . ഈ സ്ഥലം വിമാനത്താവളം ആക്കിയ സമയത്തും തിരുവിതാംകൂർ രാജവംശക്കാർക്ക് ആവശ്യപ്പെടാൻ ഉണ്ടായിരുന്ന ഒരേയൊരു ഡിമാന്റും ഇതായിരുന്നു. അതുകൊണ്ടു തന്നെ എല്ലാവർഷവും പരമ്പരാഗത ആറാട്ട് ഘോഷയാത്ര നടക്കുന്ന സമയത്ത് വിമാനത്താവളം വിമാന സർവീസുകൾ എന്നിവ നിർത്തിവയ്ക്കാറുണ്ട്.
ഇത് വർഷത്തിൽ രണ്ട് ദിവസമാണ് നടക്കുന്നത്, പത്മനാഭനു വേണ്ടിയാണ് വിമാനത്താവളം അഞ്ചുമണിക്കൂർ നിർത്തി വയ്ക്കുന്നത് എന്നാണ് രാജകുടുംബത്തിനുള്ളവർ പറയുന്നത്. ഭഗവാന്റെ ആറാട്ട് കടപ്പുറത്ത് നടക്കുന്ന സമയത്ത് മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവാൻ പാടില്ല എന്നുള്ള ഒരു വിശ്വാസം കൂടിയാണ് ഇതിനുള്ളത്ആയിരക്കണക്കിന് ആളുകളാണ് ഈ ഒരു ഘോഷയാത്ര കാണുവാൻ വേണ്ടി മാത്രം പലസ്ഥലങ്ങളിൽ നിന്നായി എത്തുന്നത്. അങ്ങനെ വരുന്നവരൊക്കെ തന്നെ ദീപാരാധന കഴിഞ്ഞാണ് പോകുന്നത്. കാരണം ദീപാരാധന കഴിഞ്ഞാണ് ആറാട്ട് എഴുന്നള്ളപ്പ്. ക്ഷേത്രത്തിന്റെ വക ആന മുമ്പിലും തൊട്ടുപിന്നിൽ തിരുവിതാംകൂർ സൈന്യവും എന്ന രീതിയിലാണ് ഈ ഒരു ആറാട്ട് നടത്തുന്നത്. സൈന്യത്തെ തുരത്തി ഓടിച്ചപ്പോൾ പിടിച്ചെടുത്ത പച്ചനിറത്തിലുള്ള കൊടികൾ ഏന്തിയ ഗജവീരനും പിന്നാലെ അശ്വാരൂഢ സേനകളും ഉണ്ടാകും. വാളും പരിചയും ധരിച്ച നായർ പടയാളികളാണ് ഇവർക്ക് എപ്പോഴും അകമ്പടി സേവിക്കാറുള്ളത്..
തുടർന്ന് ഗരുഡ വാഹനത്തിലാണ് ശ്രീപത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും ഒക്കെ പുറത്തേക്ക് എഴുന്നള്ളിക്കുന്നത് . തിരുവിതാംകൂർ രാജവംശ ദിനം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഉത്സവം തന്നെയാണ്. ആറാട്ട് കടന്നുവരുന്ന സമയത്ത് വള്ളക്കടവിലുള്ള മുസ്ലിം സമുദായങ്ങളും ഇതിന് വരവേൽപ്പ് നൽകാറുണ്ട്. വിമാനത്താവളത്തിനകത്ത് കൂടി ശംഖുമുഖത്തേക്കാണ് ആറാട്ട് ഘോഷയാത്ര കടന്നു പോകാറുള്ളത്. മൂന്നോളം തവണ കടലിൽ ആറാടിയതിനു ശേഷം ഈ ഘോഷയാത്ര തിരികെ ക്ഷേത്രത്തിലേക്ക് പോകും. വർഷങ്ങളായി ഇത്തരത്തിൽ വിമാനത്താവളം ക്ഷേത്രത്തിനു വേണ്ടി അടച്ചിടുന്നത് പതിവാണ്. ഇപ്പോഴും അത് തുടരുന്നുണ്ട് എന്ന് പറയുന്നത് വലിയൊരു അത്ഭുതം തന്നെയാണ്. കാരണം ഒരു സംസ്ഥാനത്തിലെ വിമാന സർവീസ് നിർത്തിവയ്ക്കുക എന്ന് പറയുന്നത് എളുപ്പമായിട്ടുള്ള ഒരു കാര്യമല്ല. പ്രത്യേകിച്ച് എല്ലാവരും ഇക്കാര്യത്തോടെ സഹകരിക്കുന്നുണ്ട് എന്ന് പറയുമ്പോൾ തന്നെ കേരളത്തിന്റെ മതേതരത്വം എത്ര വലുതാണ് എന്നുകൂടി ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മറ്റ് സംസ്ഥാനക്കാർക്ക് ഒക്കെ ഒരുപക്ഷേ ഇത് വളരെ കൗതുകം ഉണർത്തുന്ന ഒരു വാർത്ത ആയിരിക്കാം എല്ലാത്തിലും ഉപരി കേരളീയരിൽ പലർക്കും ഇപ്പോഴും ഇക്കാര്യം അറിയില്ല എന്നുള്ളതാണ്.
Story Highlight :thiruvananthapuram sree pathmanahaswami temple