UAE

അബുദബിയിലേക്ക് പ്രതിദിന വിമാന സർവീസുമായി ഇന്‍ഡിഗോ എയർലൈൻസ്- Indigo airlines

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദബിയിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്

മംഗളൂരു: ഇന്ത്യയിൽ നിന്ന് അബുദബിയിലേക്ക് പുതിയ സര്‍വീസ് തുടങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ ദിവസവും അബുദബിയിലേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 9 മുതലാണ് പ്രതിദിന സര്‍വീസിന് തുടക്കമിട്ടത്. ഇന്‍ഡിഗോയുടെ 6ഇ 1442 വിമാനം രാത്രി 9.40ന് അബുദബിയിലേക്ക് ഉദ്ഘാടന സര്‍വീസ് നടത്തി. ആദ്യ യാത്രയില്‍ 180 യാത്രക്കാരാണ് ഇന്‍ഡിഗോ എയർലൈൻസിലുണ്ടായിരുന്നത്.

മംഗളൂരു വിമാനത്താവളത്തിൽ നിന്ന് രണ്ട് പ്രതിദിന സര്‍വീസുകളാണ് അബുദബി വിമാനത്താവളത്തിലേക്ക് സർവീസ് നടത്തുക.