28 വർഷമായി പച്ചനിറം മാത്രം ഉപയോഗിക്കുന്ന എലിസബത്ത് സ്വീറ്റ് ഹാർട്ട് എന്ന വ്യക്തി പലർക്കും ഒരു അത്ഭുതമായിരിക്കും. 74 വയസ്സുകാരി ആയ എലിസബത്ത് കുറച്ച് അധികം കാലങ്ങളായി പച്ച നിറത്തിനോട് വല്ലാത്ത പ്രണയം കാണിക്കുകയാണ്. പച്ചനിറത്തോടുള്ള ഈ അഭിനിവേശം കാരണം ഗ്രീൻ ലേഡി എന്നാണ് ബ്രൂക്ലിൻ പ്രദേശത്ത് ഇവർ അറിയപ്പെടുന്നത്. അറിയാം ഇവരുടെ വ്യത്യസ്തമായ കഥ..
കഴിഞ്ഞ 20 വർഷത്തോളമായി അവർ തല മുതൽ കാല് വരെ ധരിക്കുന്ന എല്ലാ വസ്തുക്കളും പച്ച നിറത്തിലുള്ളതാണ്. മുടിക്ക് പോലും പച്ചനിറത്തിലുള്ള ചായമാണ് പൂശിയിരിക്കുന്നത്. പച്ചയായി മാറിയിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്. തനിക്ക് മറ്റൊരു നിറവും ധരിക്കാൻ ഇഷ്ടമില്ല എന്നവർ ഉറപ്പിച്ചു പറയുന്നു. നെൽസൺ സ്ട്രീറ്റിലെ അവരുടെ വീട് കാണുമ്പോഴും മുഴുവൻ പച്ചയാണ്. മുൻവശത്തെ വാതിലും പിൻവാതിലും ഇന്റീരിയലും ഗോവണിപ്പടിയും എല്ലാം പച്ചനിറത്തിലുള്ള പെയിന്റുകളാൽ നിറഞ്ഞിരിക്കുകയാണ്. അടുക്കളയാവട്ടെ ഒരു പച്ച പരവതാനി പോലെ തോന്നിക്കും. ഒരു പച്ച ചവറ്റു കുട്ട പച്ച പാത്രങ്ങൾ. പച്ചക്കട്ടിങ് ബോർഡുകൾ പച്ചനിറത്തിലുള്ള സോസ്പാനുകൾ എന്നിവയാണ് വീട്ടിലുള്ളത്. എന്തിനധികം പറയുന്നു സിങ്കിൽ കിടക്കുന്ന സ്പോഞ്ചുകൾക്ക് പോലും പച്ചനിറമാണ് ഉള്ളത്. അതുപോലെ മുട്ടകളും പച്ച നിറത്തിലുള്ളതാണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഈ പച്ചനിറത്തിലുള്ള സാധനങ്ങൾ ഇവർ ശേഖരിക്കുന്നത് എന്നത് ആളുകളിൽ കൗതുകം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അവർ ഉപയോഗിക്കുന്ന ഫേസ് വാഷുകൾ, സോപ്പുകൾ എല്ലാം പച്ചനിറത്തിലുള്ളവയാണ്. നന്നായി വരയ്ക്കുന്ന വാട്ടർ കളർ നിർമ്മിക്കുന്ന കലാകാരി കൂടിയാണ് ഇവർ.
മികച്ച വസ്ത്ര ഡിസൈനർമാർക്കും നിർമ്മാതാക്കൾക്കും ഒക്കെ തന്റെ വാട്ടർ കളർ രീതി കൊണ്ട് പെയിന്റ് ചെയ്ത പ്രിന്റുകളും ഇവർ നൽകിയിട്ടുണ്ട്. വർഷങ്ങളോളം ഇവർ ഇത്തരത്തിലുള്ള ജോലികളൊക്കെ ചെയ്തിരുന്നു എന്നാൽ 28 വർഷമായി ഇവർ പച്ചനിറത്തിന് അഡിക്റ്റായി മാറിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട നിറമാണ് പച്ച എന്നാണ് ഇവർ പറയുന്നത്. ഇടുന്ന സോക്സും സ്ലിപ്പറുകളും എല്ലാം പച്ച നിറത്തിലുള്ളതാണ്. അതുപോലെ തലയിൽ കുത്തുന്ന ക്ലിപ്പുകൾ ബോ തുടങ്ങിയവയെല്ലാം പച്ച നിറത്തിലുള്ളതാണ്. പച്ച ഫ്രെയിമുകൾ ഉള്ള കണ്ണടകൾ മാത്രമാണ് വയ്ക്കാറുള്ളത്. കണ്ണുകളിൽ ധരിക്കുന്ന ഐഷാഡോ പോലും പച്ചനിറമാണ്. താൻ എപ്പോഴും സന്തോഷം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും പച്ച പോസിറ്റീവ് നിറം ആണെന്നും ഏറ്റവും സന്തോഷം ലഭിക്കുന്ന നിറമാണെന്നും ആണ് ഇവർ പറയുന്നത്. ജോലികൾ ചെയ്യുമ്പോൾ പോലും താൻ പച്ച നിറത്തിനോട് ആണ് കൂടുതൽ ഇഷ്ടം കാണിക്കുന്നത്.
പലരും ഇവർ മാനസിക രോഗിയാണ് എന്ന തരത്തിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് വല്ലാത്ത അഭിനിവേശമാണ് പച്ച നിറത്തിനോടുള്ളത് എന്നും. അതുകൊണ്ടാണ് താൻ പച്ച നിറത്തിൽ കഴിയുന്നത് എന്നുമാണ് ഇവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമായ ഇവർക്ക് 3 ലക്ഷത്തിലധികം ഫോളോവേഴ്സ് എന്നാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. ഒരു നിറത്തോട് ഇഷ്ടം തോന്നുക എന്നത് വലിയ കുറ്റം ഒന്നുമല്ല. എന്നാൽ വർഷങ്ങളായി ആ നിറം മാത്രമേ ധരിക്കൂ എന്നും ആ നിറത്തോടുള്ള ഇഷ്ടം അത്രത്തോളം ഒരാളെ കീഴടക്കി എന്നും പറയുന്നത് ഒരു വ്യത്യസ്തത തന്നെയായിരിക്കും. 1999 മുതൽ തല മുതൽ കാല് വരെയുള്ള പച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നാണ് അവർ പറയുന്നത്. പച്ച നിറത്തിനോട് വല്ലാത്ത ഇഷ്ടം അത്രത്തോളം തനിക്കുണ്ട് എന്നും അവർ പറയുന്നുണ്ട്. ഇവരുടെ കുടുംബവും ഇത് അംഗീകരിച്ചു തരുന്നുണ്ട്. ഇതിനിവർ പറയുന്ന കാരണമാണ് ഏറ്റവും വിചിത്രം, സമാധാനവും സന്തോഷവും താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് താൻ പച്ചനിറത്തെ കൂടുതലായി ഇഷ്ടപ്പെടുന്നത് എന്നുമാണ് ഇവർ പറയുന്നത്. പച്ചനിറത്തോടുള്ള ഇവരുടെ അഭിനിവേശമാണ് ഗ്രീൻ ലേഡി എന്ന പേര് ഇവർക്ക് നേടിക്കൊടുത്തത്. ഇവരെക്കുറിച്ച് അറിഞ്ഞ് ദിനംപ്രതി നിരവധി ആളുകളാണ് ഇവരുടെ വീട് സന്ദർശിക്കാനായി എത്തുന്നത്. പച്ചനിറത്തിൽ വിശാലമായി ഒരുക്കിയിരിക്കുന്ന ഈ വീട് ഇപ്പോൾ ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. നിങ്ങൾക്ക് എന്താണ് ഇവരെക്കുറിച്ച് തോന്നുന്നത്.
Story highlights : Green Lady Elizabeth sweet heart