ഒരു ഹാസ്യ നടനായി തുടങ്ങി പിന്നീട് സംവിധായകനായി വരെ മാറിയ താരമാണ് രമേശ് പിഷാരടി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രേദ്ധ നേടുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തു..
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ട്രോളുകൾ ആണ് താരത്തിന് ഏൽക്കേണ്ടതായി വരുന്നത്. അതിന് കാരണം മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം എപ്പോഴും പിഷാരടിയെ കാണുന്നുണ്ട് എന്നതാണ്. ഇപ്പോൾ ഇതാ ഒരു അഭിമുഖത്തിൽ ഇതിനെക്കുറിച്ച് പിഷാരടി സംസാരിക്കുന്നതാണ് ശ്രദ്ധ നേടുന്നത്. മമ്മൂക്കയുടെ ഒപ്പം പിഷാരടി മമ്മൂക്ക എവിടെപ്പോയാലും വാല് പോലെ കാണും എന്ന് സോഷ്യൽ മീഡിയ ട്രോൾ ചെയ്യുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിൽ ഇങ്ങനെയാണ് താരം മറുപടി പറയുന്നത്.
“അതിൽ ട്രോ ൾ ചെയ്യാൻ എന്താ ഉള്ളത്. ഞാൻ രണ്ട് അനുഭവങ്ങൾ പറയാം. ഞാൻ ഒരു ഗാനമേളയുടെ ഇന്റർവെല്ലിന് മിമിക്രി കളിക്കുമ്പോൾ അവിടെയുള്ള ഒരു ആർട്ടിസ്റ്റ് പറഞ്ഞു അയാളുടെ നാട്ടിൽ അമ്പലത്തിൽ ഒരു പരിപാടിയുണ്ട്. എറണാകുളത്ത് മിമിക്രി ഗ്രൂപ്പിൽ നിന്ന് നാലഞ്ച് പേരെ കൊണ്ട് വരണം എന്ന്..
ഞാൻ പറഞ്ഞു കൊണ്ട് വരാം. അയാൾ ഞങ്ങളെ നാല് പേരെയും പുറകിൽ ഇരുത്തി ഒരു മാരുതി 800-ൽ ഉത്സവ സ്ഥലത്ത് എത്തി. ഒരു 11 മണിക്ക് പരിപാടി തുടങ്ങി 12-1 മണിക്കൊക്കെ പരിപാടി കഴിഞ്ഞു. പരിപാടി കഴിഞ്ഞ് പോകാൻ നേരം ഇവർക്ക് ഒരു കൂട്ടുകാരനെ കൂടി കിട്ടി ഉത്സവ സ്ഥലത്ത് നിന്ന്. അപ്പൊ പോകാൻ നേരം ഒരാള് പുറത്ത് ഇറങ്ങി നിന്നെ മതിയാകു. ഇവര് പോകാൻ നേരം എന്നോട് പറഞ്ഞു ഇവിടുന്ന് 8 കിലോമീറ്റർ ഉണ്ട് അടുത്ത ജംഗ്ഷനിലേക്ക്. ഇവരെ കൊണ്ടുവിട്ടിട്ട് പിഷാരടിയെ കൂട്ടാൻ വരാം.
ഞാൻ ആണേൽ 1.30 മുതൽ 3 വരെ ഓരോ ലൈറ്റ് കാണുമ്പോഴും ഇത് എന്നെ കൂട്ടാൻ ഉള്ള വണ്ടി ആണോ എന്ന് നോക്കും. അന്ന് ഫോണും ഇല്ലല്ലോ എവിടെലും പോയി ഉറങ്ങാനും പറ്റില്ല. മൂന്ന് – നാലര ഒക്കെ ആകുമ്പോൾ എനിക്ക് ഉറക്കം സഹിക്കാൻ വയ്യ. രാവിലെ 9 മണിക്ക് ട്രാൻസ്‌പോർട് ബസ്സിൽ സീറ്റ് ഇല്ല, നിന്ന് ഉറങ്ങിയിട്ട് പോയി. അത് ഒരു കഥ.
അപ്പോഴൊക്കെ നമ്മുടെ ആഗ്രഹം സിനിമയിൽ എന്തെങ്കിലും ആകണം, സിനിമാക്കാരെ പരിചയപ്പെടണം എന്നൊക്കെ ആണല്ലോ. ആ എനിക്ക് എറണാകുളത്തുള്ള ഒരു സ്റ്റാർ ഹോട്ടലിൽ എല്ലാ സിനിമാ താരങ്ങളുമുള്ള അമ്മയുടെ ഒരു മീറ്റിംഗിന് മമ്മൂക്കയുടെ maybach കാറിൽ പോകാൻ ഒരു അവസരം കിട്ടുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം, അഭിമാനം ഇവര് ഏതൊരാളും പറയുന്ന കാര്യത്തിനേക്കാളും അപ്പുറമാണ് എന്നുള്ളത് കൊണ്ട് ഞാൻ അത് ചെയ്യും..”
Story Highlights ; Ramesh Pisharadi talkes Mammootty