Celebrities

“ആ പരാജയം എന്റെ പ്രവർത്തിയുടെ ഫലമായാണ് ഞാൻ കണക്കാക്കുന്നത് “; ആസിഫ് അലി |Asif Ali talkes cinema

പക്വതയും അനുഭവവും കൈവന്നപ്പോൾ സിനിമയോടുള്ള എന്റെ സമീപനം മാറി

മലയാള സിനിമയിൽ അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള നടനാണ് ആസിഫ് അലി. താരത്തിന്റെ ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതായി മാറുകയാണ് ചെയ്യാറുള്ളത്. ഓരോ ചിത്രത്തിലും പുതുതായി ഉള്ള ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ താരം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. സിനിമയോട് വല്ലാത്തൊരു പാഷൻ തന്നെയാണ് ആസിഫ് അലിയ്ക്ക് ഉള്ളത് എന്ന് പറയാം. അത്രത്തോളം മനോഹരമായാണ് ഓരോ കഥാപാത്രത്തെയും താരം അവിസ്മരണീയമാകുന്നത്. ഇപ്പോൾ സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം തുറന്നു പറയുന്നതാണ് ശ്രദ്ധ നേടുന്നത്.

” പക്വതയും അനുഭവവും കൈവന്നപ്പോൾ സിനിമയോടുള്ള എന്റെ സമീപനം മാറി, ഏത് സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏതു തിരഞ്ഞെടുക്കണം എന്നുള്ളത് എന്റെ മാത്രം അവകാശവും സ്വാതന്ത്ര്യവും ആണ്. അത് മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അത് പരാജയമായാൽ എന്റെ മാത്രം പ്രവർത്തിയുടെ ഫലമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം”.

സിനിമയോടുള്ള തന്റെ സമീപനത്തെക്കുറിച്ച് ആസിഫ് അലി പറയുന്ന ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. കൂടുതൽ ആളുകളും നടനെ പിന്തുണച്ച് തന്നെയാണ് ഈ ഒരു അഭിപ്രായത്തിന് മറുപടികളുമായി വരുന്നത്. തീർച്ചയായും നിങ്ങൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ് എന്നും ഒരു കാലപ്പഴക്കം വന്ന ഒരു നടനെ ഇതിൽ കാണാൻ സാധിക്കുന്നുണ്ട്, സിനിമ ജീവിതം കൊണ്ടു തന്നെ ഒരുപാട് കാര്യങ്ങൾ ആസിഫ് അലി മനസ്സിലാക്കി എടുത്തു എന്നാണ് പക്വത നിറഞ്ഞ ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് എന്നും പലരും പറയുന്നു. അതേസമയം ഇപ്പോൾ അനശ്വര രാജന് ഒപ്പമുള്ള പുതിയ ചിത്രത്തിന്റെ റിലീസ് തിരക്കിലാണ് താരം. അതിമനോഹരമായ കഥാപാത്രം തന്നെയാണ് ഈ ഒരു ചിത്രത്തിലും താരത്തിന് ലഭിക്കുന്നത് തന്റെ കഴിവിന്റെ പരമാവധി അത് മനോഹരമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
Story Highlights ;Asif Ali talkes cinema