Celebrities

ഞാന്‍ ആരുടെ കൂടെ നിന്നാലും ഗോസിപ്പാണ്; ആരുമായി സംസാരിച്ചാലും റിലേഷന്‍ഷിപ്പാണോ ? glamy-ganga-reveals-her-relationship-with-karthik-surya-

ഞാന്‍ കാര്‍ത്തിക്കേട്ടനെ ആദ്യമായി കാണുന്നത് മലപ്പുറത്ത് വച്ചാണ്

സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറാണ് ഗ്ലാമി ഗംഗ. ബ്യൂട്ടി വ്‌ളോഗര്‍ ആയ ഗംഗയ്ക്ക് ആരാധകർ ഏറെയാണ്. ഒരുപാട് സൗഹൃദങ്ങൾ കൂടി ഉള്ള ആളാണ് ഗംഗ. കാർത്തിക് സൂര്യ ഗംഗയുടെ അടുത്ത സുഹൃത്താണ്. ഗംഗയുടെ വിഡിയോയിൽ പലപ്പോഴും കാർത്തിക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഗംഗ നേരിടുന്ന പ്രധാനപ്പെട്ട ചോദ്യമാണ് , കാര്‍ത്തിക് സൂര്യയുമായി പ്രണയത്തിലാണോ എന്ന്. ഇപ്പോഴിതാ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഗ്ലാമി ഗംഗ. യൂട്യൂബില്‍ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയിലൂടെയായിരുന്നു ഗംഗയുടെ പ്രതികരണം.

“സുഹൃത്തുക്കളേ ഉണ്ടായിരുന്നില്ല. പ്രൊഫഷണല്‍ ജീവിതത്തില്‍ സുഹൃത്തുക്കള്‍ വേണ്ടെന്നായിരുന്നു തീരുമാനം. അനുഭവങ്ങളാണ് അങ്ങനെ തീരുമാനിക്കാന്‍ കാരണം. ഗോപിക, മീനു എന്നിവര്‍ക്ക് പുറമെ വേറെ സുഹൃത്തുക്കള്‍ ഉണ്ടാകില്ലെന്നായിരുന്നു കരുതിയിരുന്നത്. അങ്ങനെയിരിക്കെയാണ് കാര്‍ത്തിക്കേട്ടനേയും ശരണ്യയേയുമൊക്കെ പരിചയപ്പെടുന്നത്. ഇപ്പോള്‍ ഞങ്ങള്‍ പതിനൊന്ന് പേര്‍ അടങ്ങുന്ന ഗ്യാങ് ആണ് എല്ലാം” എന്നാണ് ഗംഗ പറയുന്നത്.

“പല വീഡിയോയുടേയും കമന്റ് ബോക്‌സില്‍ കണ്ടിട്ടുണ്ട് ഗംഗയെ കല്യാണം കഴിച്ചൂടേ ചേട്ടാ എന്ന്. എന്റെ കമന്റ് ബോക്‌സിലും കണ്ടിട്ടുണ്ട്. എനിക്ക് കാര്‍ത്തിക്കേട്ടന്‍ വല്യേട്ടനാണ്. ഞാന്‍ കാര്‍ത്തിക്കേട്ടനെ ആദ്യമായി കാണുന്നത് മലപ്പുറത്ത് വച്ചാണ്. എനിക്കത് ഒരു ഫാന്‍ ഗേള്‍ മൊമന്റ് ആയിരുന്നു. അന്നു മുതല്‍ കാര്‍ത്തിക്കേട്ടന്‍ എന്നെ വിളിക്കുന്നത് മക്കളെ എന്നാണ്. എന്നെ ഒരു സഹോദരിയെ പോലെയാണ് കാര്‍ത്തിക്കേട്ടന്‍ കാണുന്നത്. എനിക്ക് കാര്‍ത്തിക്കേട്ടന്‍ ചേട്ടനെ പോലെയാണെന്നും” ഗ്ലാമി ഗംഗ പറയുന്നു.

“ആ ഒരു ബന്ധത്തെക്കുറിച്ചാണ് നിങ്ങള്‍ കല്യാണം കഴിക്കൂ കല്യാണം കഴിക്കൂവെന്ന് പറയുന്നത്. അങ്ങനെ ഒരിക്കലും പറയരുത്. ആ മനുഷ്യന്‍ എനിക്ക് സഹോദരനെ പോലെയാണ്. ഇത്രയും കാലം എനിക്ക് ആരോടും അങ്ങനെ തോന്നിയിട്ടില്ല. എനിക്ക് വിഷമം വരുമ്പോള്‍ അതൊക്കെ പറയുന്നതും എന്തെങ്കിലും ഉപദേശം ചോദിക്കുന്നതുമൊക്കെ കാര്‍ത്തിക്കേട്ടനോടാണെന്നും” താരം പറയുന്നു.

“അരവിന്ദിനെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു കല്യാണത്തില്‍ വച്ചാണ്. എവിടെയോ അറിയാം എന്നാണ് ആദ്യം കണ്ടപ്പോള്‍ തോന്നിയത്. ചിലരുണ്ടാകും യാതൊരു പരിചയവും ഉണ്ടാകില്ലെങ്കിലും നമുക്ക് ആദ്യ കാഴ്ചയില്‍ തന്നെ ഒരു കണക്ഷന്‍ തോന്നുന്നവര്‍. അമ്മയും കണ്ടപ്പോള്‍ പറഞ്ഞു ഇവനെ എവിടെയോ കണ്ടിട്ടുണ്ടെന്ന്. എന്റെ ജീവിതത്തില്‍ എന്നെ ഇതുപോലെ റോസ്റ്റ് ചെയ്യുന്ന വെറെ സുഹൃത്തില്ല. എല്ലാം നല്ല സുഹൃത്തുക്കളാണ്. നല്ല വൈബുള്ളവരുടെ കൂടെ മാത്രമേ ഞാന്‍ നില്‍ക്കുകയുള്ളൂവെന്നും” താരം പറയുന്നു.

“ഞാന്‍ ആരുടെ കൂടെ നിന്നാലും ഗോസിപ്പാണ്. എന്റെ കൂട്ടുകാരനോട് മിണ്ടിയെന്നോ ചിരിച്ചോ കരുതി റിലേഷന്‍ഷിപ്പ് ആകണം എന്നുണ്ടോ? നിങ്ങള്‍ തന്നെ പറയൂ. സുഹൃത്തുമായി സംസാരിച്ചാല്‍ റിലേഷന്‍ഷിപ്പ് അല്ല. ആരുമായി സംസാരിച്ചാലും റിലേഷന്‍ഷിപ്പാണോ എന്നാണ് ചോദിക്കുന്നത്. കമന്റ്‌ബോക്‌സിലും അവിടെയിവിടെയും ഒക്കെ കാണുന്നുണ്ട്. പക്ഷെ ഞാന്‍ റിലേഷന്‍ഷിപ്പിലാണെങ്കില്‍ ഞാന്‍ തന്നെ നിങ്ങളോട് പറഞ്ഞിരിക്കും. അല്ലാതെ മൂടി വെക്കില്ല. ഒളിച്ചോടാന്‍ പോകുന്നില്ല. അതിനാല്‍ പോകുന്നവരേയും വരുന്നവരേയും വച്ച് എന്നെ കല്യാണം കഴിപ്പിച്ച് വിടാന്‍ നോക്കരുതെന്നും” ഗംഗ പറയുന്നു.

content highlight: glamy-ganga-reveals-her-relationship-with-karthik-surya