സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്ന വാര്‍ത്തകളില്‍ പലതും ഏറെ കൗതുകം ഉള്ളവ ആയിരിക്കും. ഇപ്പോള്‍ ഇതാ അത്തരത്തില്‍ വളരെ കൗതുകമാര്‍ന്ന ഒരു വാര്‍ത്തയാണ് ചര്‍ച്ചയായിരിക്കുന്നത്. 24 കാരിയായ യുവതിക്കും 26 കാരനായ യുവാവിനും നാല് മക്കള്‍. ഇത് കേള്‍ക്കുമ്പോള്‍ വലിയ അത്ഭുതം ഒന്നും തോന്നില്ല.. പക്ഷേ ഈ അമ്മയും ഇവരുടെ മൂത്ത മകളും തമ്മില്‍ വെറും എട്ട് വയസ്സ് മാത്രമേ വ്യത്യാസമുള്ളൂ എന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ആശ്ചര്യകരമായി തോന്നാം.
അതെ, ഇരുവരുടെയും മൂത്തമകള്‍ക്കും അമ്മയായ യുവതിക്കും തമ്മില്‍ എട്ട് വയസ്സ് മാത്രമേ വ്യത്യാസമുള്ളൂ. ഈ കുട്ടിക്ക് 16 വയസ്സാണ് പ്രായം. രണ്ടാമത്തെ കുട്ടിക്ക് 14 വയസ്സ്, മൂന്നാമത്തെ കുട്ടിക്ക് 12 വയസ്സ്, ഏറ്റവും ഇളയ കുട്ടിക്ക് അഞ്ചുമാസം പ്രായം. വാര്‍ത്തകള്‍ ചര്‍ച്ച ആയതോടുകൂടി പലരും ഏത് പ്രായത്തിലാണ് ഈ യുവതി ഗര്‍ഭിണിയായത് എന്ന് തരത്തിലുള്ള കണക്കുകള്‍ ഒക്കെ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതിമാര്‍.
വിവാഹിതരായതിനുശേഷം ഇരുവരും ഒരു കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു. ആദ്യസമയത്ത് ഒരു വയസ്സിനും ആറു വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ആയിരുന്നു അവര്‍ തിരഞ്ഞിരുന്നത്. എന്നാല്‍ അവസാനം അവര്‍ 14 വയസ്സുള്ള റോറിയ എന്ന കുട്ടിയെ ദത്തെടുത്തു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ദത്തെടുത്ത സ്ഥലത്തുനിന്നും അവര്‍ക്ക് ഒരു ഫോണ്‍കോള്‍ വന്നു. റോറിയുടെ സഹോദരന് യെശയ്യ എന്ന 12 വയസ്സുകാരന് മറ്റ് ആരുമില്ല.. ആ കുട്ടി തനിച്ച് ജീവിക്കേണ്ടി വരുന്നു എന്ന് പറഞ്ഞു. അത് കേട്ട് ഉടനെ ഇരുവരും ചേര്‍ന്ന് ആ കുട്ടിയെയും ദത്തെടുത്തു.
മൂന്നാമത്തെ കുട്ടിയെയും ഇവര്‍ ദത്തെടുത്തതാണ്. അതിനുശേഷം ആണ് ഇരുവര്‍ക്കും ഒരു കുഞ്ഞു ജനിച്ചത്. അഞ്ച് മാസമാണ് ആ കുഞ്ഞിന് ഇപ്പോള്‍ പ്രായം. എന്തായാലും 6 അംഗങ്ങള്‍ ഉള്ള ഒരു കുടുംബമായി അവര്‍ ഇപ്പോള്‍ സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ്. മറ്റ് ആരുടെയും വാക്കുകള്‍ കേട്ട് താന്‍ വിഷമിക്കുകയില്ലെന്നും ആശങ്കപ്പെടുകയില്ലെന്നും യുവതി പറയുന്നു.
STORY HIGHLIGHTS: The age difference between mother and elder daughter is eight years