സംവിധായകൻ, നടൻ എന്നീ നിലകളിലെല്ലാം മലയാളി പ്രേക്ഷകർക്ക് വളരെ പരിചിതനായ വ്യക്തിയാണ് ബേസിൽ. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന ചിത്രത്തിലാണ് ഇപ്പോൾ താരം അഭിനയിക്കുന്നത്. ഒരു കോമഡി ചിത്രമായി ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.. ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായി എത്തിയ അഭിമുഖത്തിൽ ബേസിൽ തന്റെ കുടുംബത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ മകളെ ഒരിക്കൽ ഭാര്യ തന്നെ ഏല്പിച്ചു പോയതിനെ കുറിച്ചാണ് ബേസിൽ സംസാരിച്ചത്.
“ഒരിക്കൽ എന്റെ കയ്യിൽ മകളെ ഏൽപ്പിച്ച് ആണ് അവൾ പോയത്. ആ സമയത്ത് ഞാൻ മകളെ കുറേസമയം കളിപ്പിച്ചു. അത് കഴിഞ്ഞ് അവൾക്ക് വിശക്കുമല്ലോ പാല് മാത്രം കുടിക്കുന്ന പ്രായവും ആണ്. ഞാൻ അത് കഴിഞ്ഞ് അവളെ വാഷ് ബേസൺ തുറന്ന് കുറച്ചുനേരം വെള്ളം ഒഴിപ്പിച്ച് കളിപ്പിച്ചു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾക്ക് അത് മടുത്തു തുടങ്ങി. അത് കഴിഞ്ഞ് അവളെ എന്റർടൈൻ ചെയ്യിക്കാൻ എന്ത് ചെയ്യും എന്ന് കരുതിയാണ് ഞാൻ ഫ്രിഡ്ജ് തുറന്ന് അതിലേക്ക് അവളെ കാണിച്ചത്. ഫ്രിഡ്ജിന് ഉള്ളിലേക്ക് ഇരുത്തിയൊന്നും ഇല്ല. പക്ഷേ ഫ്രിഡ്ജ് തുറന്ന് അകത്തെ തണുപ്പും കാര്യങ്ങളും ഒക്കെ കാണിച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് അതും ബോറടിക്കാൻ തുടങ്ങി. അത് കഴിഞ്ഞ് ലിഫ്റ്റിന്റെ അടുത്ത് കൊണ്ടുപോയി അമ്മ ഇപ്പോൾ വരും എന്നൊക്കെ പറഞ്ഞു കാണിച്ചു കൊടുത്തു. അപ്പോഴേക്കും അവൾ വന്നിരുന്നു. ഞാൻ കുഞ്ഞിനെ ഏൽപ്പിച്ചു തന്നപ്പോൾ തുണിയൊക്കെ ഉണ്ടായിരുന്നു ഇപ്പോൾ വന്നപ്പോൾ ഒന്നും ഇല്ലല്ലോ എന്ന് അവൾ എന്നോട് ചോദിച്ചു “.
ബോറടിച്ചപ്പോൾ കുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു എന്ന കഥ പറഞ്ഞപ്പോൾ നടൻ മനോജ് കെ ജയനും സിദ്ദിഖുo അടക്കമുള്ളവർ ബേസിലിനെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു. ഫ്രിഡ്ജ് തുറന്നു കാണിച്ചതേയുള്ളൂ എന്ന് രസകരമായി ബേസിൽ പറയുന്നുണ്ട്.
Story Highlights ;Basil talkes about family