Celebrities

മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കും ഒരു കൂട്ടുകൂടി വരാൻ പോകുന്നോ..? കാവ്യ രണ്ടാമതും ഗർഭിണിയാണോ..?| Kavya Madhavan new photo

ചോദ്യങ്ങൾക്ക് മറുപടി പറയാതെ താരം

മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ളൊരു താരമാണ് കാവ്യ മാധവൻ. തുടക്കകാലം മുതൽ തന്നെ വലിയ ഒരു സ്വീകാര്യത നടിക്ക് ലഭിച്ചിരുന്നു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്. തുടർന്ന് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയ താരം വലിയൊരു ആരാധകനിരയെ സ്വന്തമാക്കി. നടൻ ദിലീപുമായുള്ള വിവാഹ ജീവിതത്തിന് ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേള തന്നെയാണ് താരം എടുത്തിരുന്നത്..

വലിയൊരു ഇടവേളയ്ക്കു ശേഷമാണ് സോഷ്യൽ മീഡിയയിൽ പോലും താരം സജീവമായി മാറിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ കാവ്യ തന്റെ ഓണം ലുക്ക് കാണിച്ചുകൊണ്ടുള്ള പുതിയൊരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് നിരവധി ആളുകൾ വ്യത്യസ്തമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. നാടൻ സെറ്റ് സാരിയും അണിഞ്ഞു കൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് താഴെ ആളുകൾ കമന്റ് ചെയ്യുന്നത് താരം രണ്ടാമത് ഗർഭിണിയാണോ എന്നതാണ്. ഒരു ചിത്രത്തിന് താഴെയാണ് ഇത്തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം താരം വണ്ണം ഒക്കെ കുറച്ച് സ്ലിം ആയതും ശ്രദ്ധ നേടുന്നുണ്ട്.

രണ്ടാമത് ഗർഭിണിയാണോ എന്നുള്ള ചോദ്യങ്ങൾക്ക് ഒന്നും തന്നെ താരം മറുപടി പറയുകയും ചെയ്തിട്ടില്ല. മഹാലക്ഷ്മിക്ക് ഒരു കൂട്ട് വരാൻ പോവുകയാണോ രണ്ടാമത് ഗർഭിണിയാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. എങ്കിലും വ്യക്തമായ മറുപടി താരം നൽകുന്നില്ല. പൊതുവേ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന പല വ്യത്യസ്തമായ ചോദ്യങ്ങൾക്കും താരം മറുപടി നൽകാറില്ല. പല ചോദ്യങ്ങളെയും പലപ്പോഴും അവഗണിക്കുക തന്നെയാണ് താരം ചെയ്യാറുള്ളത്. ആദ്യ പ്രസവസമയത്തും താരം ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടിലൂടെയാണ് ഗർഭിണിയായിരുന്നു എന്ന വിവരം ആരാധകരെ അറിയിച്ചത്. അതുകൊണ്ടു തന്നെ ഒരു വലിയ സർപ്രൈസ് ഒളിപ്പിച്ചു വച്ചിരിക്കുകയാണോ കാവ്യ എന്നാണ് പ്രേക്ഷകർക്ക് സംശയം.
Story Highlights ;Kavya Madhavan new photo