Celebrities

അച്ഛനും അമ്മയും മകനും ചേർന്ന് മനോഹരമായ ഒരു ഫ്രയിം |Mohanlal Family Photo

അമ്മയുടെ പിറന്നാൾ വളരെ സന്തോഷപൂർവ്വം കൊണ്ടാടിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്ന കാര്യത്തിൽ ആർക്കും യാതൊരു തർക്കവുമില്ല. അടുത്ത സമയത്ത് ആയിരുന്നു മോഹൻലാലിന്റെ അമ്മയുടെ പിറന്നാൾ ആഘോഷങ്ങൾ കൊച്ചിയിലെ വീട്ടിൽ നടന്നത്. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അമ്മയുടെ പിറന്നാൾ വളരെ സന്തോഷപൂർവ്വം കൊണ്ടാടിയ മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മോഹൻലാലിന്റെ ഫാൻസ് പേജുകളിൽ പ്രചരിക്കുന്ന പുതിയ ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്.

മോഹൻലാലും ഭാര്യയും മകൻ പ്രണവ് മോഹൻലാലും ഒരുമിച്ച് നിൽക്കുന്നതാണ് ഈ ഒരു ചിത്രം. ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഈ കുടുംബ ഫോട്ടോ വളരെ നന്നായിട്ടുണ്ട് എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. അതേസമയം പ്രണവ് മോഹൻലാലിന്റെ മാറ്റത്തെക്കുറിച്ചും ചില ആളുകൾ കമന്റ് ചെയ്യുന്നുണ്ട്. പ്രണവ് ഈ ചിത്രത്തിൽ സാധാരണയിലും കൂടുതൽ മെലിഞ്ഞിരിക്കുകയാണ് എന്നും ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള മാറ്റമാണോ ഇത് എന്നും ചിലർ ചോദിക്കുന്നു.

മൂന്നു പേരെയും ഒരുമിച്ച് കാണാൻ സാധിച്ചതിന്റെ സന്തോഷമാണ് കൂടുതൽ ആളുകളും കമന്റ് ബോക്സിൽ അറിയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഈ ഒരു ചിത്രം ശ്രദ്ധ നേടുകയും ചെയ്തു. അമ്മയുടെ മീറ്റിങ്ങും പുതിയ സിനിമകളും ഒക്കെയായി നിലവിൽ വലിയ തിരക്കിലാണ് മോഹൻലാൽ. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട്. അടുത്ത സമയത്ത് നടനായ ഫഹദ് ഫാസിൽ ഒപ്പമുള്ള പുതിയൊരു ചിത്രം മോഹൻലാൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം കണ്ടുകൊണ്ട് ഇത് പുതിയ സിനിമയുടെ പ്രമോഷൻ വല്ലതുമാണോ എന്ന് കുറെ ആളുകൾ കമന്റുകളിലൂടെ ചോദിക്കുകയും ചെയ്തിരുന്നു.
Story Highlights ; Mohanlal Family Photo