Celebrities

ശോഭിത ധൂലിപാലയുടെ വിവാഹനിശ്ചയ മേക്കപ്പ് വീഡിയോ; വൈറല്‍-Sobhita Dhulipala engagement makeup video

മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പരമ്പരാഗതമായ ഹാഫ് സാരിയാണ് താരം വിവാഹനിശ്ചയത്തിനായി ധരിച്ചിരുന്നത്

തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസമായിരുന്നു നടന്നത്. നാഗ ചൈതന്യയുടെ പിതാവും തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരവുമായ നാഗാര്‍ജുന തന്നെ ഔദ്യോഗികമായി വിവാഹ നിശ്ചയ വാര്‍ത്ത പങ്കുവെക്കുകയായിരുന്നു. വിവാഹ നിശ്ചയത്തില്‍ നിന്നുള്ള ചിത്രങ്ങളും നാഗാര്‍ജുന പങ്കുവച്ചിട്ടുണ്ട്. ഇതോടെ നാളുകളായുള്ള അഭ്യൂഹങ്ങളും റൂമറുകളും അവസാനിച്ചു.

സിനിമാ ലോകത്തെ പുതിയ താരജോഡിയ്ക്ക് ആശംസകളുമായി എത്തുകയാണ് താരങ്ങളും ആരാധകരും. ‘ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഇന്ന് രാവിലെ 9.42 നായിരുന്നു ചടങ്ങ്. ശോഭിതയെ സന്തോഷത്തോടെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നു. ഇരുവര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷവും സ്നേഹവും ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു നാഗാര്‍ജുനയുടെ ട്വീറ്റ്.

ഇപ്പോള്‍ ഇതാ ശോഭിതയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. താരം വിവാഹനിശ്ചയത്തിനായി തയ്യാറെടുക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ശ്രദ്ധ മിശ്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആണ് ശോഭിതയെ ചടങ്ങില്‍ സുന്ദരിയാക്കിയത്. കണ്ണാടിക്ക് മുന്‍പില്‍ ഇരിക്കുന്ന ശോഭിതയെ ശ്രദ്ധ മേക്കപ്പ് ചെയ്യുന്നതും മുടി കെട്ടി നല്‍കുന്നതും ഒക്കെ വീഡിയോയില്‍ കാണാം. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പരമ്പരാഗതമായ ഹാഫ് സാരിയാണ് താരം വിവാഹനിശ്ചയത്തിനായി ധരിച്ചിരുന്നത്. മേക്കപ്പ് വീഡിയോയില്‍ വളരെ സന്തോഷവതിയായ ശോഭിതയെ കാണാന്‍ സാധിക്കുന്നുണ്ട്. മേക്കപ്പിനു ശേഷം വിവാഹനിശ്ചയത്തിന് തൊട്ടുമുന്‍പായി എടുത്ത നാഗചെതന്യയുടെയും ശോഭിതയുടെയും ഒരു ഫോട്ടോ ഷൂട്ടിന്റെ ചെറിയ ക്ലിപ്പും ആ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘താര ദമ്പതികള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു. നോ മേക്കപ്പ്-മേക്കപ്പ് ലുക്കാണ് താരത്തിനായി ഞാന്‍ തിരഞ്ഞെടുത്തത്. കോള്‍ പെന്‍സിലും ഫ്രഷ് ബ്ല്രഷ് പിങ്ക് ലുക്കും ഉപയോഗിച്ച് വളരെ ലളിതമായ മേക്കപ്പ് ആയിരുന്നു ശോഭിതയുടേത്. മേക്കപ്പ് വളരെ ഈസിയായി് ചെയ്തു തീര്‍ക്കാന്‍ കഴിഞ്ഞു. മുടി മെടഞ്ഞ് ഇടുക കൂടി ചെയ്തപ്പോള്‍ വളരെ ക്ലാസിക് ആയിട്ടുള്ള ഒരു ലുക്കിലേക്ക് താരം എത്തി. എന്നെ സംബന്ധിച്ചിടത്തോളം വളരെ ബ്യൂട്ടിഫുള്‍ ആയിട്ടുള്ള ഒരു ദിവസമായിരുന്നു അത്. അവരുടെ പ്രത്യേക ദിവസത്തില്‍ ഭാഗമാകാന്‍ എന്നെ അനുവദിച്ചതിന് ശോഭിതയ്ക്ക് നന്ദി’, മേക്കപ്പ് ആര്‍ട്ടിസ്റ്റ് കുറിച്ചു.

STORY HIGHLIGHTS: Sobhita Dhulipala engagement makeup video