വിചിത്രമായ പല കഴിവുകളും കൊണ്ട് അത്ഭുതപ്പെടുത്തുന്ന ഒരുപാട് മനുഷ്യർ ഉണ്ട്.
സാധാരണക്കാരായ മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത കഴിവുകളായിരിക്കും അവർക്ക് ഈശ്വരൻ കനിഞ്ഞ് നൽകിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു അത്ഭുത മനുഷ്യനാണ് മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ അദാര്‍ക്കി ഖുര്‍ദ് ഗ്രാമത്തില്‍ താമസിക്കുന്ന വൃദ്ധനായ രാംദാസ് ബോഡ്കെ. ദിവസവും രുചികരമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ അല്ലെ… എത്ര വിശപ്പ് ഉണ്ടെങ്കിലും കല്ല് ഭക്ഷിക്കുന്നതൊക്കെ ചിന്തിക്കാൻ കഴിയുമോ… എന്നാൽ അവിടെയാണ് ഈ മനുഷ്യൻ വ്യത്യസ്തനാകുന്നത്. കഴിഞ്ഞ 31 വര്‍ഷമായി രാംദാസ് ബോഡ്കെയുടെ ഇഷ്ട്ട ഭക്ഷണം കല്ലുകളാണ്. വിശ്വസിക്കാന്‍ പ്രയാസമാണ് എന്നാലും സംഗതി സത്യമാണ്.
ദിവസവും 250 ഗ്രാം കല്ല് വീതമാണ് ഈ മനുഷ്യൻ കഴിക്കുന്നത്. രാംദാസിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ എല്ലാവരും അദ്ദേഹത്തെ പതര്‍ വാലെ ബാബ അതായത് കല്ല് മനുഷ്യന്‍’ എന്നാണ് വിളിക്കുന്നത്. എന്നാൽ ഈ ശീലത്തിന് പിന്നിൽ വിചിത്രമായ ഒരു കഥയാണ് രാം ദാസ് പറയുന്നത്. 1989 -ലാണ് അദ്ദേഹം മുംബൈയിലെത്തിപ്പെട്ടത്. അവിടെ ഒരു തൊഴിലാളിയായി ജോലി ചെയ്‌ത അദ്ദേഹത്തിന് ഒരു ദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഒരുപാട് ചികിത്സകൾ നടത്തിയിട്ടും വയറു വേദനയ്ക്ക് ശമനം ഉണ്ടായില്ല. തുടർന്ന് മൂന്നുവര്‍ഷത്തോളം മുംബൈയില്‍ തന്നെ അദ്ദേഹം ചികിത്സ തേടി. പിന്നീട് അല്പം വിശ്രമത്തിനായി സതാരയിലേക്ക് എത്തുകയും ഉപജീവനത്തിനായി കൃഷി ആരംഭിക്കുകയും ചെയ്തു. ഒരു ദിവസം വയലില്‍ ജോലി ചെയ്യുകയായിരുന്ന രാംദാസിനെ കാണാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സ്ത്രീ എത്തി. അവര്‍ അദ്ദേഹത്തിന്റെ വയറു വേദന മാറാൻ ഒരു പ്രതിവിധി നിർദേശിച്ചു.
ദിവസവും കല്ല് കഴിച്ചാല്‍ മതി വേദന മാറുമെന്നായിരുന്നു ആ സ്ത്രീ പറഞ്ഞത്. അങ്ങനെ അദ്ദേഹം ദിവസവും കല്ല് കഴിക്കാന്‍ തുടങ്ങി. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ തന്റെ വയറുവേദന മാറിയതായി അദ്ദേഹം പറയുന്നു. അതിനുശേഷം, അദ്ദേഹം ദിവസവും കല്ലുകള്‍ കഴിക്കാന്‍ തുടങ്ങുകയായിരുന്നു. ഈ ശീലം കഴിഞ്ഞ 31 വര്‍ഷമായി തുടരുകയാണ് അദ്ദേഹം. കല്ലുകള്‍ കഴിക്കുന്ന വീഡിയോ വൈറലായതോടെ രാംദാസ് വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു. ഈ ശീലം കാരണം തനിക്ക് യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശനങ്ങളും ഉണ്ടായിട്ടില്ല എന്നും രാം ദാസ് പറയുന്നു.
എന്തായാലും ഈ മനുഷ്യൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണ്. അതേസമയം, രാംദാസിന്റെ കല്ല് കഴിക്കുന്ന ശീലം മാനസികാരോഗ്യ പ്രശ്‌നമായിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. ചില മനുഷ്യർ അങ്ങനെയാണ്. പ്രകൃതി കനിഞ്ഞു നൽകിയ അനുഗ്രഹമോ ശക്തിയോ ആകാം അവർക്ക് ഇത്തരത്തിലുള്ള കഴിവുകൾ. പലപ്പോഴും സാധാരണ മനുഷ്യന്റെ യുക്തിക്കും ബുദ്ധിക്കും അപ്പുറമായി ഇത്തരം കഴിവുകൾ അവർ ഭ്രാന്ത് എന്നോ അല്ലെങ്കിൽ അത്ഭുതമെന്നോ കരുതിയേക്കാം.വൈദ്യ ശാസ്ത്രത്തിന് പോലും പിടി കൊടുക്കാതെ ഇത്തരത്തിലുള്ള ആളുകൾ നമുക്കിടയിലുണ്ട്.
STORY HIGHLLIGHTS : ramdas-bodke-the-man-who-survives-on-eating-stones-every-day-for-past-32-years