Viral

നടുറോഡില്‍ ബൈക്ക് യാത്രക്കാരെ ആക്രമിച്ച് കാള; വീഡിയോ വൈറല്‍-Bull attacks bikers

തിരക്കുള്ള റോഡില്‍ ഒരു കാള ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളെ ആക്രമിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്

ഡാന്‍സും പാട്ടും ഒക്കെയായി പല വീഡിയോകളാണ് ദിവസേന സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ പുതിയ ഒരു വൈറല്‍ വീഡിയോ ആണ് ചര്‍ച്ച് ആകുന്നത്. ഇത്തവണ പക്ഷേ ഡാന്‍സും പാട്ടും ഒന്നുമല്ല.. ഒരു കാളയുടെ വീഡിയോ ആണ് ഇത്രയേറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. ഡല്‍ഹിയിലെ ഒരു തിരക്കുള്ള റോഡില്‍ ഒരു കാള ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളെ ആക്രമിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

ബൈക്കില്‍ പോകുന്ന രണ്ട് യുവാക്കളെ ഒരു കാള ആക്രമിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. ബൈക്കില്‍ പിന്നിലിരിക്കുന്ന ആളുടെ പുറകുവശത്ത് കാള തലകൊണ്ട് അമര്‍ത്തി മുന്‍പിലോട്ട് തള്ളുന്നതാണ് വീഡിയോയില്‍ കാണുന്നത്. ചുറ്റുമുള്ള യാത്രക്കാര്‍ കാളയുടെ ശ്രദ്ധ തിരിക്കാനായി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ ആ സമയത്ത് കാള ഈ വഴിയാത്രക്കാരുടെ നേരെ തിരിഞ്ഞ് ആഘ്രോശിച്ചു വരുന്നതും കാണാം. വീഡിയോയില്‍ ഒരു പോലീസ് ഇന്‍സ്‌പെക്ടറെയും കാണാന്‍ സാധിക്കുന്നുണ്ട്. ‘ഡല്‍ഹിയിലെ ഒരു സാധാരണ ദിവസം’ എന്ന അടിക്കുറിപ്പോടുകൂടി ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിമിഷനേരം കൊണ്ട് തന്നെ ആയിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടു കഴിഞ്ഞത്. എന്തായാലും വീഡിയോയെ എല്ലാവരും ഒരേപോലെയല്ല എടുത്തിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് താഴെ കമന്റായി ലഭിക്കുന്നത്. ചില ആളുകള്‍ ഇതിനെ തമാശരൂപേണ എടുത്തിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശനാത്മകമായാണ് എടുത്തിരിക്കുന്നത്. യാത്രക്കാര്‍ക്കും റോഡിലൂടെ പോകുന്ന വഴിയാത്രക്കാര്‍ക്കും ഇത് വലിയ അപകടമാണ് വിളിച്ചുവരുത്തുന്നത് എന്ന് തരത്തിലുള്ള കമന്റുകളാണ് വരുന്നതില്‍ ഏറെയും.

STORY HIGHLIGHTS: Bull attacks bikers

Latest News