Celebrities

‘ബൈജു ചേട്ടന്‍ പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി’: ഷൂട്ടിംഗ് തീരല്ലേന്ന് ആഗ്രഹിച്ചതായി ഗ്രേസ് ആന്റണി-Grace Antony about Baiju Santosh

ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങാന്‍ ഇരിക്കുന്ന പുതിയ സിനിമയാണ് നുണക്കുഴി. ഇപ്പോള്‍ ഇതാ സിനിമ ലൊക്കേഷനിലെ ഒരു രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രിയ താരം ഗ്രേസ് ആന്റണി. മനോഷ് കെ ജയന്‍, ബൈജു സന്തോഷ്, ബേസില്‍ ജോസഫ്, സിദ്ദീഖ്, ഗ്രേസ് ആന്റണി എന്നിവര്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗ്രേസ് രസകരമായ അനുഭവം പങ്കുവെച്ചത്. ബൈജു ചേട്ടന്‍ തന്നെ പേരുമാറി വിളിച്ച അനുഭവമാണ് ഗ്രേസ് പങ്കുവെച്ചത്.

‘ഞാന്‍ വിചാരിച്ചിരുന്നത് ഈ സിനിമയുടെ ഷൂട്ടിംഗ് തീരല്ലേ എന്നാണ്.. കാരണം അത്ര രസമാണ് ഇവരുടെ കൂടെയൊക്കെ ഇരിക്കാന്‍. പഴയകാലത്തെ ഷൂട്ടിംഗ് അനുഭവങ്ങളൊക്കെ പറഞ്ഞുകൊണ്ടേയിരിക്കും ഇവര്‍. അങ്ങനെ ഇരിക്കുമ്പോള്‍ ഷൂട്ടിംഗ് തീരുന്നതിന്റെ ഏതാണ്ട് അവസാന ദിവസം ഒക്കെ ആയപ്പോള്‍ ഒരു ദിവസം ബൈജു ചേട്ടന്‍ എന്നോട് വന്നിട്ട് ചോദിച്ചു, മരിയയുടെ വീട് എവിടെയാണെന്ന്.. ഞാന്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. മരിയയോ അതാരാ എന്ന്.. അപ്പോള്‍ ഞാന്‍ ബൈജു ചേട്ടനോട് പറഞ്ഞു ചേട്ടാ എന്റെ പേര് ഗ്രേസ് എന്നാണെന്ന്. അപ്പൊ ചേട്ടന്‍ പറഞ്ഞു നിന്റെ പേര് ഗ്രേസ് എന്നായിരുന്നോ എങ്കില്‍ അവിടെ ഇരുന്നോളൂ എന്ന്’, ഗ്രേസ് ആന്റണി പറഞ്ഞു.

അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയില്‍ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് സരീഗമയാണ്. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ആശിര്‍വാദ് റിലീസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

STORY HIGHLIGHTS: Grace Antony about Baiju Santosh