പ്രണയമഴ
ഭാഗം 42
ഡോൺ… ഞാൻ….
പ്ലീസ് മാളു ഒന്ന് പോയി തരുമോ… എനിക്ക് അല്പം സമാധാനം വേണം..
അതും പറഞ്ഞു അവൻ കണ്ണുകൾ അടച്ചു.
മാളു വേഗം തന്നെ അവിടെ നിന്നു പുറത്തിറങ്ങി.
കരയാതിരിക്കൻ പാട് പെട്ടു കൊണ്ട് അവൾ ആനിയുടെ അടുത്തേക്ക് വന്നത്.
ഞാൻ പോട്ടെ മമ്മി…
ആഹ് മോള് പോകുവാണോ.. അതിന് സമയം ആയില്ലലോ…8.30ആകുന്നതേ ഒള്ളൂ.. വരൂ നമ്മൾക്ക് റൂമിൽ ഇരിക്കാം…
വേണ്ട മമ്മി.. ഞാൻ പോയ്കോളാം… സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്…
അയ്യോ… മോള് കാപ്പി കുടിച്ചോ…
മ്മ്
കഴിച്ചിട്ട് ആണ് വന്നത്.. പോട്ടെ… പപ്പയോടു പറഞ്ഞേക്ക്..
അവൾ അവരോട് യാത്ര പറഞ്ഞു വേഗം റൂമിൽ നിന്നു പുറത്ത് ഇറങ്ങി.
തിരികെ കോളേജിലേക്ക് പോകാനേ അവൾക്ക് മനസ് വന്നില്ല..
പക്ഷെ എക്സാം അടുത്ത് വരുന്നു.
ആദ്യം വന്ന ബസിൽ തന്നെ അവൾ വേഗം കയറി.
കണ്ണുകൾ നിറഞ്ഞു തൂവുന്നു..
ഡോൺ അവന്റെ ഫ്രണ്ട്സ് ആയിട്ട് ഉള്ള ബെറ്റ് ആയിരുന്നു തന്നോട് പ്രണയം അഭയർത്ഥിച്ചു വന്നത്…
അവൻ അപ്പോൾ തന്നെ ചതിക്കുക ആയിരുന്നു..
അവനു അല്പം സമാധാനം വേണം… ഒന്ന് ഇറങ്ങി പോയി തരൂ എന്ന് പറഞ്ഞത് ഓർക്കും തോറും മാളുവിന് സങ്കടം ഏറി വന്നു.
നിഹയുടെ അടുത്ത് ഒന്ന് എത്തിയാൽ മതി എന്ന് ആയിരുന്നു അവളുടെ മനസിൽ അപ്പോൾ.
ബസ് ഇറങ്ങി അവൾ കോളേജിലേക്ക് വേഗം നടന്നു.
ക്ലാസ്സിൽ വന്നപ്പോൾ ആരും അങ്ങനെ എത്തിയിട്ടില്ല…
അവൾ വെറുതെ നോട്സ് എടുത്തു വായിച്ചു നോക്കി കൊണ്ട് ഇരുന്നു.
നിഹ അന്ന് വരാൻ ലേശം താമസിച്ചിരുന്നു..
മാളുവിനെ കണ്ടതും നിഹായ്ക്ക് ചെറിയ ദേഷ്യവും സങ്കടവും ഒക്കെ വന്നു..
നിനക്ക് എന്നേ ഒന്ന് വിളിച്ചു കൂടായിരുന്നോ… ഒന്നും മിണ്ടാതെ ഒരൊറ്റ പോക്ക്.. ഞാൻ എത്ര മാത്ര സങ്കടപ്പെട്ടു എന്ന് നിനക്ക് അറിയാമോ….
അവളുടെ അടുത്തേക്ക് വന്ന നിഹ പറഞ്ഞു.
മാളുവിന്റെ മുഖം കുനിഞ്ഞു.
അത് കണ്ടതും നിഹക്ക് വിഷമം ആയി.
ആഹ്… അതൊക്കെ പോട്ടെ.. നിന്റെ അച്ചായൻ എന്ത് പറഞ്ഞു… സുഖം ആയിരിക്കുന്നോ….?
മാളു അപ്പോളും മുഖം താഴ്ത്തി തന്നെ ആണ് ഇരിക്കുന്നത്.
ടി മാളു…
അവൾ മാളുവിനെ തോണ്ടി.
എന്താടി… എന്താണ് പ്രശ്നം..
അപ്പോളേക്കും ക്ലാസ്സിലേക്ക് ടീച്ചർ കയറി വന്നു.
മാളു….എന്താടി… എനി പ്രോബ്ലം..?നിഹ വീണ്ടും വിളിച്ചു.
ഞാൻ പറയാം… കുറച്ചു കഴിയട്ടെ..
മാളുവിന്റെ മനസ്സിൽ ഒരുപാട് വേദനിക്കുന്ന എന്തോ സംഭവിച്ചു എന്ന് അവൾക്ക് ഉറപ്പ് ആയിരുന്നു..
*******
ഹരി നേരത്തെ ഉണർന്നു റെഡി ആയി ആരെയോ കാണാൻ പുറത്തേക്ക് പോയിരുന്നു.
ഗൗരി വെറുതെ റൂമിൽ ഇരുന്നു.
ദേവിയും നീലിമയും അവളെ വിളിച്ചിരുന്നു..
ഹരി അടുത്ത് ഇല്ല എന്ന് അവൾ അവരോട് പറഞ്ഞു.
ദേവിക്ക് എന്തൊക്കെയോ അരുതാത്തത് സംഭവിക്കാൻ പോകുന്നു എന്ന് മനസ് മന്ത്രിക്കുന്നത് പോലെ ഒരു തോന്നൽ..
അത് കൊണ്ട് അവർ ഇടക്ക് എല്ലാം ഗൗരിയെ വിളിക്കും.
10മണി ആയി ഹരി തിരിച്ചു വന്നപ്പോൾ..
എടൊ… താൻ വിശന്നു കാണും അല്ലെ… വരൂ നമ്മൾക്ക് എന്തെങ്കിലും കഴിക്കാം…
അവൻ താല്പര്യത്തോടെ വിളിച്ചു
ഗൗരി പക്ഷെ മുഖം കനപ്പിച്ചു കൊണ്ട് ആണ് എഴുന്നേറ്റത്.
സോറി ഡോ….. എനിക്ക് കാണേണ്ട പാർട്ടി ലേറ്റ് ആയിട്ട് ആണ് വന്നത്….
റെസ്റ്ററന്റ് ലേക്ക് നടക്കും വഴി അവൻ മെല്ലെ പറഞ്ഞു.
ഫുഡ് ഒക്കെ കഴിഞ്ഞു അവർ രണ്ടാളും കൂടെ ഇറങ്ങി.
ഹരി എവിടേക്ക് ആണ് പോകുന്നത് എന്നോ ആരെ കാണുവാൻ ആണെന്നോ ഒന്നും ഗൗരിക്ക് ഒരു ഐഡിയ യും ഇല്ല.
.
യാത്രയിൽ ഉടനീളം ഹരി സന്തോഷത്തിൽ ആയിരുന്നു.. കാരണം എല്ലാം അറിഞ്ഞു കഴിയുമ്പോൾ അവൾ തന്നെ സ്വീകരിക്കും എന്ന് ആണ് അവന്റെ ഉള്ളിലെ പ്രതീക്ഷ മുഴുവനും..
അതിന് വേണ്ടി ആണ് അവൻ തന്റെ കൂട്ടുകാരനായ കേശുവിനെ കാണാൻ പോകുന്നത്..
നമ്മൾ എങ്ങോട്ടാണ് ഹരി.. എന്താണ് നിങ്ങളുടെ ഉദ്ദേശം
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഗൗരി ചോദിച്ചു
ഹരി അവളെ നോക്കി ഒന്ന് ചിരിച്ചു..
ഹരി…. പ്ലീസ്…
അവൾ അവനോട് കെഞ്ചി.
എന്റെ ഗൗരികുട്ടി… നി എന്നേ കൊണ്ട് പറയിപ്പിച്ചേ അടങ്ങു…
അതെ….
എന്നാൽ കേട്ടോ,,, ഒരു ചെറിയ കുമ്പസാരം ആണ്…
അവൾക്ക് ഒന്നും മനസിലായില്ല..
എന്താടോ.. പിടി കിട്ടിയില്ലേ.
ഇല്ല…
എന്റെ പെണ്ണേ അതൊക്ക അറിയുവാൻ ഒരു മണിക്കൂർ കൂടെ മതി.
പെട്ടന്ന് ഹരിയുടെ ഫോൺ ശബ്ധിച്ചു..
ആഹ് എടാ കേശു… നി എവിടാ…. ഞാൻ ദേ അങ്ങോട്ട് വന്നു കൊണ്ട് ഇരിക്കുവാ.
ആണോ.. ഒക്കെ ഒക്കെ.. നോ പ്രോബ്ലം.. സാരമില്ല ടാ… വരുമ്പോൾ കാണാം…. എന്തായാലും ആഫ്റ്റർ നൂൺ നി എത്തില്ലേ… ഒക്കെ…
അവൻ കാൾ കട്ട് ചെയ്തു..
ആഹ്.. ഗൗരി.. നമ്മൾ കാണാൻ പോകുന്നത് എന്റെ ബെസ്റ്റ് ഫ്രണ്ട് കേശു നേ ആണ് കെട്ടോ..
ബി ബി എ ചെയ്തതും എം ബി എ ചെയ്തതും ഒക്കെ ഞാൻ കോയമ്പത്തൂർ നെഹ്‌റു കോളേജിൽ ആയിരുന്നു. അവിടെ വെച്ച് ഉള്ള എന്റെ പരിചയം ആണ് കേശു ആയിട്ട്… അൽമോസ്റ് 12ഇയേഴ്‌സ് പരിചയം ഉണ്ട് ഞങ്ങൾ തമ്മിൽ..
അതിന് ഇപ്പോൾ അയാളെ കണ്ടിട്ട് എന്താണ്…..?
അതൊക്ക ഉണ്ട് എന്റെ മോളേ…
ആരൊക്കെ എന്തൊക്ക പറഞ്ഞാലും എന്റെ മനസിൽ കയറി കൂടാം എന്ന് ഹരി മോഹിക്കേണ്ട… അത് ഒരിക്കലും നടക്കില്ല… അവൾ അടിവരയിട്ട് പറഞ്ഞു.
ഹരി ഒരു നിമിഷം അവളെ നോക്കി.
അങ്ങനെ പറയാതെ ഗൗരി..
പറയും… സാക്ഷാൽ ഈശ്വരൻ വന്നു പറഞ്ഞാൽ പോലും ഞാൻ എന്റെ തീരുമാനം മാറ്റില്ല.. ഉറപ്പ് ആണ് അത്..
ഗൗരി… ഇത്രയും മൂർച്ചയെറിയ വാക്കുകൾ ഒന്നും പറയെല്ലേ. പിന്നീടു താൻ വിഷമിക്കേണ്ടി വരും..
അവൻ അത് പറയുകയും ഗൗരി പൊട്ടി ചിരിച്ചു.
ഞാൻ വിഷമിക്കാനോ… അതും നിങ്ങളെ ഓർത്തു…..എന്തൊരു തമാശ ആണ്….. അവൾ വീണ്ടും വീണ്ടും ചിരിച്ചു.
എന്താടോ… കളിയാക്കുവാണോ…
അല്ല ഹരി… ഞാൻ കാര്യം ആയിട്ട് ആണ് പറഞ്ഞതു…..
ഓഹ് നിന്റെ കാമുകന്റെ അടുത്തേക്ക് പോകാൻ ആണോ… അതിനാണോ ഇത്രയും തിടുക്കം..
അങ്ങനെയും പറയാം…..
അത്രയ്ക്ക് ഇഷ്ടം ആണോ… നിങ്ങൾ തമ്മിൽ…
കുറച്ചു നിമിഷം അവൾ ആലോചിച്ചു.
എന്നിട്ട് അവനെ നോക്കി പറഞ്ഞു..
അതെ ഹരി.. അത്രയ്ക് ഇഷ്ടം ആണ്…
തീരുമാനത്തിൽ മാറ്റം ഇല്ലല്ലോ അല്ലെ….
ഇല്ല ഹരി.. എത്ര തവണ പറഞ്ഞു.
എന്തിനാണ് എന്നോട് കൂടെ കൂടെ ചോദിക്കുന്നത്..
വെറുതെ ചോദിച്ചതാ…ഇനി ഒരിക്കലും ചോദിക്കില്ല… പോരെ
അവൻ പറഞ്ഞു…
ഹരി..
മ്മ്…
ഇങ്ങനെ ഒരു യാത്രയുടെ ആവശ്യം ഉണ്ടോ….
അവൻ വണ്ടി നിറുത്തി…
താൻ ചോദിച്ചത് ശരി ആണ്. ഇനി പോകുന്നതിൽ അർഥം ഇല്ല….
അവൻ ഫോൺ എടുത്തു.
ഞാൻ കേശുവിനെ ഒന്ന് വിളിക്കട്ടെ..
ഫോൺ റിങ് ചെയ്യുന്നത് അവളും കേട്ടു. പക്ഷെ മറുഭാഗത്തു നിന്നും
അറ്റൻഡ് ചെയ്തില്ല.
അവൻ എടുത്തില്ല…
സാരമില്ല ഹരി… ഇവിടെ വരെ വന്നത് അല്ലെ… കണ്ടിട്ട് പോകാം..
ഹേയ് വേണ്ടടോ… വെറുതെ…… അതിന്റ ആവശ്യം ഇല്ല..
അവൻ വണ്ടി തിരിച്ചു..
അപ്പോളേക്കും ഹരിയുടെ ഫോണിലേക്ക് കൂട്ടുകാരന്റെ വിളി വന്നു.
ആഹ്.. കേശു.. അതേടാ വിളിച്ചിരുന്നു.. എടാ അതേയ്… നമ്മൾക്ക് പിന്നെ ഒരിക്കൽ മീറ്റ് ചെയാം… ഞാൻ ഇപ്പോൾ പോകുവാ..
…ഒരുപാട് ഒഴിവ്കഴിവുകൾ അവൻ പറഞ്ഞു എങ്കിലും കൂട്ടുകാരൻ അവനോട് തന്നെ കണ്ടിട്ട് പോയാൽ മതി എന്ന് പറഞ്ഞു..
അത് മതി ഹരി.. കണ്ടിട്ടു പോകാം.. ഗൗരി കൂടി നിർബന്ധിച്ചപ്പോൾ അവനും അങ്ങനെ തീരുമാനിച്ചു.
*******
ഇന്റർവെൽ ടൈമിൽ ആണ് നിഹയോട് മാളു കാര്യങ്ങൾ ഒക്കെ പറഞ്ഞത്…
ഓഹ് ജീസസ്…. ഇതൊക്ക സത്യം ആണോ മാളു.
യെസ്… ഡോൺ എന്നോട് പറഞ്ഞു അവന്റെ അരികിൽ നിന്നു ഇറങ്ങി പോകാൻ..
താങ്ക് ജീസസ്.. അവന്റെ ഉള്ളിലിരുപ്പ് ഇപ്പോളെങ്കിലും പുറത്ത് വന്നല്ലോ… എന്റെ മാളു.. നി രക്ഷപ്പെട്ടു അവന്റെ കൈയിൽ നിന്നും….
മാളു വെളിയിലേക്ക് നോക്കി ആലോചനയിൽ ഇരിക്കുക ആണ്..
ടി…..മാളു..
മ്മ്..
നി എന്താണ് ഒന്നും മിണ്ടാത്തത്..
നിനക്ക് അവനെ പിരിയാൻ വയ്യേ..
എന്നിട്ടും അവൾ ഒരു മറുപടി യും പറഞ്ഞില്ല.
നിന്നെ വേണ്ടാത്തവനെ നിനക്ക് വേണോ…..
മാളുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
ടി… അവൻ നിന്നോട് അങ്ങനെ ഒക്കെ സംസാരിച്ചു എന്നത് സത്യം അല്ലെ…
അതെ…
എന്റെ മാളു… അവൻ ഇത്രയ്ക്ക് നെറികെട്ടവൻ ആയിരുന്നല്ലോടി . സാരമില്ല… എന്തായാലും നി അവനോട് ഇഷ്ടം ആണ് എന്ന് ഒന്നും പറഞ്ഞില്ലാലോ… നന്നായി…. ഇങ്ങനെ ഒരു ഡെവിൾ ആയിരുന്നു അവൻ എന്ന് നമ്മൾ അറിഞ്ഞില്ലാലോ ടി..
എന്നാലും….
ഒരേന്നാലും ഇല്ല.. നിനക്ക് അവനോട് ജസ്റ്റ് സിമ്പത്തി മാത്രമേ ഒള്ളൂ…. അല്ലാതെ deep love ഒന്നും അല്ല മാളു… Never mind….. നിഹ പറഞ്ഞു.
മാളു പിന്നീടു ഒന്നും അതെ പറ്റി സംസാരിച്ചില്ല..
പക്ഷെ നിഹക്ക് അറിയാം അവൾക്ക് ഒരുപാട് സങ്കടം ആയി എന്ന്.. മാളു അവനെ ഇത്രത്തോളം സ്നേഹിച്ചത് എപ്പോൾ ആണ് എന്ന് പോലും നിഹ ഓർത്തു..
ലഞ്ച് ബ്രേക്ക് ടൈം ആയിരുന്നു..
എല്ലാവരും ഫുഡ് കഴിച്ചു കൊണ്ട് ഇരിക്കുക ആണ്.
ദേവ് ഹാഫ് ഡേ ലീവ് ആയിരുന്നു.
അവൻ വന്നു ഡെസ്കിലേക്ക് തല കുമ്പിട്ടു ഇരുന്നു.
എല്ലാവരും അവനെ ശ്രെദ്ധിച്ചു.
എന്താടാ.. എന്ത് പറ്റി… ഒന്ന് രണ്ടു ബോയ്സ് അവന്റെ അടുത്തേക്ക് ചെന്നു.
ദേവ്.. വാട്ട് ഹാപ്പെൻഡ്….നിനക്ക് സുഖം ഇല്ലെടാ…. അവന്റെ ഫ്രണ്ട് അഫ്സൽ ചോദിച്ചു.
ഓഹ്.. ഒന്നും പറയണ്ട അളിയാ.. ഞാൻ മെഡിസിറ്റി വരെ പോയത് ആണ്…. ദേവ് പറഞ്ഞു.
മാളുവും നിഹായും കാത് കൂർപ്പിച്ചു.
എന്താടാ.. ആരാ ഹോസ്പിറ്റലിൽ.
എടാ.. അത് പിന്നെ എന്റെ ഹോസ്റ്റൽമേറ്റ് ആണ് ഡോൺ അലക്സ്.. ആ ചേട്ടൻ ആക്‌സിഡന്റ് ആയി.. കാണാൻ പോയത് ആണ്.
ഓഹ്.. ശരി. ശരി… ഇപ്പോൾ എങ്ങനെ ഉണ്ട്.
ആഹ് ചേട്ടന്റെ അവസ്ഥ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമം ആയി പോയെടാ….. പാവം..
എന്താടാ… അതിന മാത്രം എന്ത് പറ്റി… പുള്ളി രക്ഷപെട്ടു എന്ന് അല്ലെ ടീച്ചേർസ് ഒക്കെ ഇന്നലെ പറഞ്ഞത്..
മ്മ്… ശരി ആണ്… ആള് രക്ഷപെട്ടു.. പക്ഷെ….
അവൻ പറഞ്ഞു നിറുത്തി..
മാളുവിന്റെ നെഞ്ചിടിപ്പ് കൂടി….
എന്താടാ… എന്ത് പറ്റി….
അഫ്സൽ ചോദിച്ചതും മാളു വും ഇരിപ്പിടത്തിൽ നിന്നു എഴുനേറ്റു വന്നു.
എടാ.. അത് പിന്നെ… ഡോൺ ചേട്ടന്റെ….. ഇടതു കാല്….. അത് പോയെടാ…..
ഓഹ് മൈ ഗോഡ്….കഷ്ടം ആയല്ലോ…
സത്യം ആണോ ദേവ്…
മാളു അവന്റെ അടുത്തേക്ക് വന്നു..
ദേവ് അവളെ ഒന്ന് നോക്കി..
ഇപ്പോൾ ആർത്തലച്ചു പെയ്യാൻ നിൽക്കുന്ന പേമാരി പോലെ ആണ് അവളുടെ മിഴികൾ എന്ന് അവനു തോന്നി..
അതെ മാളവിക… ഡോൺ ചേട്ടന്റെ ഒരു കാലു പോയെടി….പാവം… ഞങ്ങൾക്ക് ഒക്കെ അത് കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല..
അവൻ പറഞ്ഞു.
നിഹ വന്നു അവളുടെ കൈയിൽ പിടിച്ചു.
മാളു.. നി വാ
നമ്മൾക്ക് വാഷ് ചെയ്തിട്ട് വരാം…
മാളു നിഹായെ സൂക്ഷിച്ചു നോക്കി..
എടി
നി വാ… ഞാൻ പറയട്ടെ…
നിഹ അവളെയും കൂട്ടി ക്ലാസ്സിൽ നിന്നു പുറത്തേക്ക് പോയി.
കൈ കഴുകിയതിന് ശേഷം നിഹ അവളെ കൂട്ടി മാതാവിന്റെ പള്ളിയിലേക്ക് പോയി.
അവിടെ ഇരുന്നു സംസാരിക്കണം മാളുവിനോട്…അവൾ തീർച്ചപ്പെടുത്തി..
തുടരും