Celebrities

‘അതിനുശേഷം അഭിനയിച്ചിട്ടില്ല, ഇപ്പോള്‍ എല്ലാവരും അന്വേഷിച്ചു വരുന്നു’; അലീനയ്ക്ക് സംഭവിച്ചത് എന്താണ് ? aleena-in-devadhoothan-shares-what-happened-in-her-life

നിര്‍മല ശ്യാം ആയിരുന്നു അലീനയായി എത്തിയത്

മലയാളത്തിലെ റീ റിലീസുകളില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ദേവദൂതന്‍‍. ഒറിജിനല്‍ റീ റിലീസ് സമയത്ത് വിജയിച്ച ചിത്രങ്ങള്‍ പല ഭാഷകളിലും റീ റിലീസ് ആയി എത്തുന്നത് സാധാരണമാണെങ്കിലും പരാജയപ്പെട്ട ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ രണ്ടാം വരവില്‍ അണിയറക്കാരെ ആഹ്ലാദഭരിതരാക്കുന്ന വിജയമാണ് പ്രേക്ഷകര്‍‌ നല്‍കിയത്. ഇതോടെ എല്ലാവരും തേടുന്നത് ചിത്രത്തില്‍ അലീനയുടെ ചെറുപ്പകാലം അവതരിപ്പിച്ച നടിയെയാണ്. നിര്‍മല ശ്യാം ആയിരുന്നു അലീനയായി എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ജാങ്കോ സ്പേസ് ടിവിയ്ക്ക് ന്ല്‍കിയ അഭിമുഖത്തില്‍ നിര്‍മല ശ്യാം മനസ് തുറക്കുകയാണ്.

എവിടെയായിരുന്നു ഇത്രയും കാലം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് നിര്‍മല. ”ചെന്നൈയില്‍ തന്നെയുണ്ട്. എവിടെയായിരുന്നുവോ ഉണ്ടായിരുന്നത്, ഇപ്പോഴും അവിടെ തന്നെയുണ്ട്. നേരത്തെ സീരിയലുകള്‍ ചെയ്തിരുന്നു. സിനിമയും ചെയ്തിരുന്നു. 2016 ന് ശേഷം അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ എല്ലാവരും എന്നെ അന്വേഷിച്ചു വരികയാണ്.” നിര്‍മല പറയുന്നു.

ആദ്യം അഭിനയിക്കുന്നത് സിനിമയിലാണ്. 1990 ലായിരുന്നു അത്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് സീരിയലില്‍ അഭിനയിക്കുന്നത്. ഈ സമയത്താണ് ദേവദൂതനിലേക്കുള്ള ഓഫര്‍ വരുന്നത്. എന്റെ അവസാനത്തെ സീരിയലില്‍ വിജയ് സേതുപതി അഭിനയിച്ചിരുന്നു. അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത് അതിലാണ്. അദ്ദേഹം ഒരു ഐക്കണ്‍ ആണ്. പക്ഷെ വളരെ ഹമ്പിള്‍ ആയ വ്യക്തിയാണെന്നും നിര്‍മല പറയുന്നു.

ഒരിക്കല്‍ ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ച് വിജയ് സേതുപതിയെ കണ്ടിരുന്നു. ഞാന്‍ അദ്ദേഹം അടുത്തിരിക്കുന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് മൈ ഹീറോയിന്‍ എന്ന് വിളിച്ചു. എല്ലാവരും ഞങ്ങളെ നോക്കി. ഞാന്‍ ഞെട്ടിപ്പോയി. അദ്ദേഹം ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം വലിയ താരമായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും താരം പറയുന്നു.

അതേസമയം, താന്‍ ദേവദൂതന്‍ സിനിമ കണ്ടിട്ടില്ലെന്നാണ് നിര്‍മല പറയുന്നത്. ആളുകളുടെ സ്‌നേഹം കണ്ടപ്പോള്‍ പാട്ട് കണ്ടു. സിനിമ ഇനി വേണം കാണാന്‍. അഭിനയിക്കുന്ന സമയത്ത് സീരിയലില്‍ തിരക്കിലായിരുന്നു. ഇപ്പോള്‍ തീയേറ്ററില്‍ വച്ച് കാണണം. ആളുകളുടെ സ്‌നേഹം കാണുമ്പോള്‍ ഒരുപാട് കടപ്പാട് തോന്നുന്നുവെന്നും താരം പറയുന്നു.

മുഖം അധികം കാണിക്കുന്നില്ലെന്ന് ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ മനസിലായിരുന്നു. ദൂരെ നിന്നുള്ള ഷോട്ടുകളായിരുന്നു എടുത്തിരുന്നത്. ഡിസംബറിലായിരുന്നു ഷൂട്ടിംഗ്. ഊട്ടിലിയിലെ പാലസിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞങ്ങള്‍ അവിടെ പോയിരുന്നു. അന്ന് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു ഇവിടെ ഞാനൊരു സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന്. അതൊരു മനോഹരമായ യാദൃശ്ചികതയായി മാറിയെന്നും നിര്‍മല പറയുന്നു.

തമിഴ് സീരിയലുകളില്‍ നല്ല തിരക്കുള്ള സമയമായിരുന്നു. അഭിനയിച്ചിരുന്നത് അത്രയും വില്ലത്തി വേഷങ്ങളായിരുന്നു. ഈ സമയത്താണ് ദേവദൂതന്റെ ഓഫര്‍ വരുന്നത്. മാനേജര്‍ വിളിച്ചു. സിബി മലയിലിന്റെ സിനിമയാണ്. മോഹന്‍ലാലും ജയപ്രദയുമാണ് പ്രധാന വേഷത്തിലെന്നു പറഞ്ഞു. ഇതില്‍ ഞാന്‍ എന്തിനാണെന്ന് കരുതി. ഇപ്പോഴാണ് അവരുടെ ചെറുപ്പകാലം ആണെന്ന് അറിയുന്നത്. അങ്ങനെയാണ് വരുന്നത്. രണ്ട് ദിവസത്തില്‍ ഷൂട്ട് തീര്‍ന്നുവെന്നും അവര്‍ ഓര്‍ക്കുന്നു.

റീറിലീസ് ആണെന്ന് കേട്ടപ്പോള്‍ ആദ്യം ഒന്നും തോന്നിയില്ല. 24 വര്‍ഷത്തിന് ശേഷം ആരാണ് റീറിലീസൊക്കെ ചെയ്യുക എന്ന് ചിന്തിച്ചു. പക്ഷെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞതും ഒരുപാട് പേര്‍ ആരാണ് അലീന എന്ന് അന്വേഷിക്കുന്നത് കണ്ടു. ഒരു പാട്ടില്‍ മാത്രമാണ് അഭിനയിച്ചത്, വളരെ ചെറിയ വേഷം. പക്ഷെ അത് നേടിയ റീച്ച് അവിശ്വസനീയമാണെന്നും അവര്‍ പറയുന്നു.

അതേസമയം,ഞാന്‍ അപ്രതക്ഷ്യയായതല്ല. നല്ല വേഷങ്ങളൊന്നും അതിന് ശേഷം വന്നില്ല. ആ സമയം ആകുമ്പോഴേക്കും ഞാന്‍ സിനിമ നിര്‍ത്തിയിരുന്നു. സീരിയലുകളിലായിരുന്നു അഭിനയിച്ചിരുന്നത്. സീരിയില്‍ കരിയറിനിടെ ചെയത് ഒരേയൊരു സിനിമയാണിത്. അതിന് ശേഷവും അഭിനയിച്ചിട്ടില്ലെന്നും നിര്‍മല പറയുന്നുണ്ട്.

ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനറാണ്. ഭര്‍ത്താവ് ആര്‍ക്കിടെക് ആണ്. സെലിബ്രിറ്റി വീടുകള്‍ ചെയ്യുന്നുണ്ട്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ വീടിന്റെ ഡിസൈനിംഗ് ചെയ്തിരുന്നു. ഭര്‍ത്താവാണ് രജനീകാന്തിന്റെ വീടിന്റെ ആര്‍ക്കിടെക് ആണെന്നും നിര്‍മല പറയുന്നുണ്ട്.

content highlight: aleena-in-devadhoothan-shares-what-happened-in-her-life

Latest News