കുർത്ത ധരിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? ഓഫീസിൽ പോകുമ്പോൾ ഒരേപോലെ വസ്ത്രം ധരിച്ച് മടുത്തു. എന്നാൽ നമ്മുടെ സാധാരണ കുർത്തയിൽ തന്നെ അടിപൊളിയാക്കി മാറ്റാം.പല തരത്തിലുള്ള കുർത്തകൾ വാങ്ങാനും കിട്ടും. എ-ലൈൻ കുർത്ത, സ്‌ട്രെയിറ്റ് കുർത്ത, അനാർക്കലി കുർത്ത, എസിമട്രിക്കൽ കുർത്ത അങ്ങനെ സ്ത്രീകൾക്കുള്ള കുർത്തകൾ പലവിധ ഡിസൈനുകളിൽ ഉണ്ട്. കുർത്ത മാത്രമായോ, കുർത്ത-ബോട്ടം മാത്രമായോ, അല്ലെങ്കിൽ ദുപ്പട്ടയോടു കൂടിയോ ഒക്കെ നിങ്ങളുടെ താല്പര്യമനുസരിച്ച് തിരഞ്ഞെടുക്കാം. നിങ്ങൾ ധരിക്കുനന് കുർത്ത കട്ടി കുറഞ്ഞതാണെങ്കിൽ അതിന്റെ നിറത്തിന് ചേരുന്ന ഷിമ്മി അല്ല തിരഞ്ഞെടുക്കന്നതെങ്കിൽ അതും ബോറാകും. കാരണം, ഷിമ്മിക്ക് താഴേയ്ക്കുള്ള ബോട്ടം എടുത്ത് കാണിക്കുകയാണ് ഇതുവഴി നിങ്ങൾ ചെയ്യുന്നത്. അകത്ത് ധരിച്ചിരിക്കുന്ന ഷിമ്മിക്ക് ഒരു നിറം, ബോട്ടം മറ്റൊരു നിറം, ഇവയെല്ലാം പുറത്തേക്കെടുത്ത് കാണിക്കുമ്പോൾ നിങ്ങളുടെ കുർത്തയുടെ ഭംഗി തന്നെ പൂർണ്ണമായും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.വസ്ത്രധാരണത്തിലെ ഇത്തരം തെറ്റ് ഒഴിവാക്കാൻ ഒന്നുകിൽ നിങ്ങൾ ധരിക്കുന്ന കുർത്തയുടെ അതെ നിറത്തിലുള്ള ഷിമ്മി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ഏറ്റവും ബെസ്റ്റ് കുർത്തയുടെ അതേ നിറത്തിൽ ഒരു ഫുൾ ലെങ്ത് ഷിമ്മി ധരിക്കുക എന്നതാണ്. സ്ലിറ്റ് ഉള്ളതും ഇല്ലാത്തതുമൊക്കെയായ ഷിമ്മികൾ ഇന്ന് ഓൺലൈനിൽ അടക്കം ലഭ്യമാണ്. അത് താൽപര്യമില്ലെങ്കിൽ ഒരു തുണി എടുത്ത് നിങ്ങളുടെ അളവിൽ തയ്പ്പിച്ച് എടുക്കുകയോ ചെയ്യാവുന്നതാണ്.