മോഹന്‍ലാല്‍ ചിത്രം ദേവദൂതന്റെ റീ റിലീസ് വളരെ വിജയകരമായി മുന്നോട്ടു പോകുകയാണ്. ഈ ഓഗസ്റ്റ് മാസം തന്നെ മോഹന്‍ലാലിന്റെ മണിച്ചിത്രത്താഴും റീ റിലീസ് ചെയ്യും. ഇപ്പോള്‍ ഇതാ അടുത്ത മോഹന്‍ലാല്‍ ചിത്രത്തിലെ റിലീസ് സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മോഹന്‍ലാല്‍ നെടുമുടി വേണു കോംബോയില്‍ പുറത്തിറങ്ങിയ തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ റീറിലീസ് ആറുമാസത്തിനുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധായകന്‍. 4കെ ക്വാളിറ്റിയോടെയാണ് ചിത്രം റീ റിലീസ് ചെയ്യുക എന്നും ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും സിനിമ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആറുമാസത്തിനുള്ളില്‍ സിനിമയുടെ റീ റിലീസ് ഉണ്ടാകുമെന്നാണ് സൂചന. 1994 മെയ് 13 നായിരുന്നു തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്തത്. കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസന്‍, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ വന്‍താരനിര അണിനിരന്ന സിനിമ ആ വര്‍ഷത്തെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു.
STORY HIGHLIGHTS: Thenmavin Kombathu movie to re release
















