സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് പോകുന്ന ഒന്നാണ് നമ്മുടെ മുടി. വെള്ളം മാറി ഒന്ന് കുളിച്ചാൽ പോലും മുടി കൊഴിയാറുണ്ട് പലർക്കും. അതുകൊണ്ടു തന്നെ മുടിയിൽ ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും വളരെ സൂക്ഷിച്ചുവേണം തിരഞ്ഞെടുക്കാൻ. മുടിയ്ക്ക് നൽകുന്ന അടിസ്ഥാന പരിചരണത്തിലൊന്നാണ് മുടിയിൽ ഷാംപുവും കണ്ടീഷണറുമിടുന്നത്. മുടി വ്യത്തിയായി സൂക്ഷിക്കാൻ ഷാംപൂ വളരെ പ്രധാനമാണ്. മുടിയിലെ അഴുക്കും മറ്റും കളയാനാണ് ഇത് ചെയ്യുന്നത്. ദിവസവും മുടി കഴുകുന്നുവർ മുതൽ ആഴ്ചയിൽ ഒരിക്കൽ കഴുക്കുന്നവർ വരെയുണ്ട്.
മുടിയുള്ളവരെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ എന്ന് പറയേണ്ടിവരും. ഭൂരിഭാഗം പേരും മുടി വളരുന്നില്ല എന്ന പരാതി അല്ല പറയുന്നത്. മറിച്ച് മുടി കൊഴിയുന്നു എന്നാണ്. ഇതിന് പരിഹാരം കാണാനുള്ള ഓട്ടത്തിലാണ് എല്ലാവരും. തലയിൽ എണ്ണ ഉപയോഗിച്ചും ഹെയർ പാക്കുകൾ ഉപയോഗിച്ചു ഇതിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു.
മുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
1. നെല്ലിക്ക
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതുപോലെ തന്നെ അകാലനരയെ അകറ്റാനും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
2. മുട്ട
പ്രോട്ടീൻ, ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. മുട്ട പതിവായി കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും.
3. ചീര
ഇരുമ്പ്, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.
4. മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മധുരക്കിഴങ്ങ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
5. ക്യാരറ്റ്
ബയോട്ടിനും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
6. പയറുവര്‍ഗങ്ങള്‍
പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
7. നട്സും വിത്തുകളും
ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയ നട്‌സിലും വിത്തുകളിലും ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
content highlight: foods-that-can-reduce-hair-fall