സ്വന്തം തലമുടിയില്‍ നിന്നും നിര്‍മ്മിച്ച വിഗ്ഗ് ധരിച്ച് ഹിന്ദി ടെലിവിഷന്‍ താരം ഹിന ഖാന്. തനിക്ക് ബ്രസ്റ്റ് കാന്‍സറിന്റെ മൂന്നാമത്തെ സ്റ്റേജ് ആണ് എന്ന് മനസ്സിലാക്കിയ അന്ന് തന്നെ നടി തന്റെ മുടി മുറിച്ചിരുന്നു. മുടി മുറിക്കുന്ന സമയത്തെ വൈകാരിക അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ ആ മുടിച്ച മുറിയില്‍ നിന്നു തന്നെയാണ് തനിക്കുള്ള വിഗ്ഗും താരം തയ്യാറാക്കിയിരിക്കുന്നത്.
View this post on Instagram
‘രോഗനിര്‍ണയം നടത്തിയ സമയത്ത് തന്നെ എനിക്കറിയാമായിരുന്നു എന്റെ മുടി പൊഴിയുമെന്ന്. അതുകൊണ്ട് ആരോഗ്യം ഉള്ള സമയത്ത് തന്നെ ഞാന്‍ എന്റെ മുടിമുറിച്ചു. അതുപയോഗിച്ച് ഞാനൊരു വിഗ്ഗ് നിര്‍മ്മിച്ചു. അത് ഞാനിപ്പോള്‍ ധരിക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇത് എനിക്ക് ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്. ഇത് ഒരു ശാക്തീകരണ തീരുമാനമായിരുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെപ്പോലെയുള്ള സമാനമായ പോരാട്ടത്തിലൂടെ കടന്നുപോകുന്ന എല്ലാ ധൈര്യശാലികളായ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ സന്ദേശം അയക്കുന്നത്.. എന്റെ തീരുമാനത്തോട് യോജിക്കുന്നുണ്ടെങ്കില്‍ നിങ്ങളും ഇങ്ങനെ തന്നെ ചെയ്യുക. വെല്ലുവിളി നേരിടുന്ന സമയത്ത് ഇത് ഒരുപക്ഷേ നിങ്ങള്‍ക്ക് ഒരു സുഖമായേക്കാം’
‘നിങ്ങള്‍ക്കറിയാമോ.. ഈ വിഗ്ഗ് ധരിക്കുമ്പോള്‍ എന്റെ നഷ്ടപ്പെട്ട മുടിയുമായി ഞാന്‍ വീണ്ടും ഒന്നിച്ചത് പോലെ തോന്നുന്നു. ഇതൊരു സുഖം നിറഞ്ഞ അനുഭവമാണ്. വീട്ടിലെത്തിയത് പോലെ തോന്നുന്നു. എനിക്കിപ്പോള്‍ ഇതൊരു ഘട്ടം മാത്രമാണ്. ഇനിയും ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരും’, ഹിന ഖാന് കുറിച്ചു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്ക്കും നന്ദി പറയാനും താരം മറന്നില്ല.
കീമോതെറാപ്പി സെഷന് മുന്നോടിയായി മുടി മുറിക്കുന്ന വീഡിയോ ഹിന ഖാന് പങ്കിട്ടിരുന്നു. ഹെയര്‍കട്ടിനായി ഹിന കണ്ണാടിക്ക് മുന്നില്‍ ഇരിക്കുന്നതായിരുന്നു വീഡിയോ. നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും അതൊടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കണമെന്നും താന്‍ വിജയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഹിന വ്യക്തമാക്കി. തങ്ങളുടെ അമ്മ ഒരിക്കല്‍ പോലും ഇതൊക്കെ കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും മുടി മുറിക്കുന്നത് കണ്ട് അമ്മ കരഞ്ഞ് പോയെന്നും കുറിപ്പില്‍ പറയുന്നു. ചില സമയത്ത് ഹൃദയസ്പര്‍ശിയായ വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു.
STORY HIGHLIGHTS: Hina Khan makes wig with her own hair