മലയാള സിനിമയില്‍ വലിയ നിറപ്പകിട്ടോടെ നില്ക്കുന്ന ഒരു നടനാണ് രമേശ് പിഷാരടി. ഇപ്പോള്‍ പുറത്തിറങ്ങുന്ന മിക്ക സിനിമകളിലും നിര്‍ണായക വേഷങ്ങളില്‍ ആണ് താരം എത്തിക്കൊണ്ടിരിക്കുന്നത്. സിനിമയ്ക്ക് പുറമെ ബിസിനസിലും സജീവമാണ് നടന്. ചിരി വിരിയിച്ച് മലയാളികളുടെ മനസ്സ് കീഴടക്കിയ താരം രമേഷ് പിഷാരടി ഇപ്പോള്‍ രുചിയുടെ ലോകത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.
കേക്ക് റീല്‍സ് എന്ന കേക്ക് ഷോപ്പിന്റെ ഉടമയാണ് നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി. പിഷാരടിയുടെ കേക്ക് റീല്‍സ് കഫേ കൊച്ചി ഒബ്റോണ്‍ മാളിലാണ് ആദ്യം പ്രവര്‍ത്തനം ആരംഭിച്ചത്. നെടുമ്പാശ്ശേരി, തൃപ്പൂണിത്തുറ, ഇടപ്പള്ളി എന്നീ സ്ഥലങ്ങളിലും രമേശ് പിഷാരടിയുടെ കേക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് കേക്ക് ഷോപ്പുകള്‍ സ്വന്തമായിട്ടുള്ള നടന്, ബിസിനസ്സില്‍ കേക്ക് ഷോപ്പ് തിരഞ്ഞെടുക്കാന്‍ കാരണമെന്തായിരുന്നു എന്ന് പറയുകയാണ് ഇപ്പോള്‍.
‘കേക്കിന്റെ മൂന്ന് കടകള്‍ എനിക്കുണ്ട്. കേക്ക് ഹാപ്പിനസ്സ് ഉള്ള സ്ഥലത്ത് മാത്രം പ്രസന്റ് ആവുന്ന ഒരു ഒന്നാണ്. എവിടെ കേക്ക് ഉണ്ടെങ്കിലും കേക്കിന് വലിയ പ്രാധാന്യമുണ്ട്. വട്ടത്തിലുളള ടേബിളില്‍ കേക്ക് വെച്ച് കഴിഞ്ഞാല്‍ അതിന്റെ ചുറ്റുമായിരിക്കും ആളുകള്‍ നില്‍ക്കുന്നത്. സൈഡില്‍ ഒന്നും ഈ പറയുന്ന സാധനം വെക്കുകയില്ല ആരും. നല്ല ഇംപോര്‍ട്ടന്‍സ് ഉണ്ട് കേക്കിന്. ബര്‍ത്ത് ഡേ, വിജയപരിപാടികള്, പാര്‍ട്ടി തുടങ്ങി എല്ലാവരുടെയും സന്തോഷത്തില്‍ പ്രസന്‍സ് ആവുന്ന ഒന്നാണ് കേക്ക്. അതുകൊണ്ടാണ് ഞാന്‍ കേക്കിന്റെ ഷോപ്പ് തുടങ്ങിയത്. കേക്ക് ഒരു ഹാപ്പിനസ്സ് ആണ്. ഹാപ്പിനസ്സ് വില്‍ക്കാനാണ് എനിക്ക് താല്‍പ്പര്യം’, രമേശ് പിഷാടി പറഞ്ഞു. ശ്രീകണ്ഠന് നായരുമായിട്ടുള്ള ഫ്ളവേഴ്സ്ലെ പരിപാടിയില്‍ ആയിരുന്നു താരം ഈക്കാര്യങ്ങള്‍ പങ്കുവെച്ചത്.
STORY HIGHLIGHTS: Ramesh Pisharody about his cake shop