മൂക്കില്ലാതെ ജീവിക്കാൻ സാധിക്കുമോ.? മാരകമായ ഒരു രോഗം ബാധിച്ച് മൂക്ക് പൂർണമായും നീക്കം ചെയ്ത ഒരു സ്ത്രീ ഈ ലോകത്ത് ജീവിക്കുന്നുണ്ട്. അമേരിക്കക്കാരിയായ ടീന 2012 ലാണ് മൂക്കിൽ ഒരു വ്രണം കണ്ടെത്തുന്നത്. മൂക്കിൽ നിന്നും ഒരു ദ്രാവകം ഒഴുകുകയായിരുന്നു ചെയ്തത്. ആ സമയത്ത് മുഖത്തിന്റെ ഇടതുഭാഗം മരവിക്കാൻ തുടങ്ങും. തുടർച്ചയായി ഇവർക്ക് ചൊറിച്ചിലും അനുഭവപ്പെട്ടു തുടങ്ങി. 2013 ഒക്ടോബറിൽ ഈ ചൊറിച്ചിൽ വളരെയധികം വഷളായി. അതിനെ തുടർന്ന് ഇവർ ഒരു ഡോക്ടറെ കണ്ടു. ആ സമയത്ത് മൂക്കിൽ ഒരു രോഗബാധയുണ്ടായെന്ന് ഡോക്ടർ പറഞ്ഞു. കുറച്ചു മാസങ്ങൾക്ക് ശേഷം 2014 ജനുവരിയിൽ മൂക്കിൻറെ ഒരു വശത്ത് തന്നെ ഒരു മുഴ പ്രത്യക്ഷപ്പെടുകയും ചെയ്തു. .
മാസങ്ങൾ കഴിയും തോറും മുഴ ക്രമേണ വലുതായിക്കൊണ്ടിരുന്നു. ബയോപ്സി നടത്തിയപ്പോഴാണ് എന്താണ് അസുഖം എന്ന് മനസ്സിലാക്കിയത് . ക്യാൻസർ ആയിരുന്നു. അതറിഞ്ഞപ്പോൾ തന്നെ ഏതൊരു വ്യക്തിയെ പോലെ അവരും തകർന്നു പോയി. മൂക്ക് മുറിച്ച് ഒരു മാറ്റം കൊണ്ടുവരാം എന്ന് ഡോക്ടർ പറഞ്ഞു. സുന്ദരിയായി മരിക്കുന്നതിനേക്കാൾ നല്ലത് വിരൂപയായി ജീവിക്കുന്നതാണെന്ന് അവർക്ക് തോന്നി അങ്ങനെ അവർ മൂക്ക് നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ജീവിതം എന്ന് പറയുന്നത് ഒന്നേയുള്ളൂ അത് ജീവിച്ചു തീർക്കുക എന്നതാണ് കാര്യം, അതിൽ ബാഹ്യ സൗന്ദര്യത്തിന് യാതൊരു കാര്യവുമില്ല എന്ന് തെളിയിച്ചു തരികയായിരുന്നു ഈ സ്ത്രീ.
മൂക്കില്ലാതെ ജീവിക്കുന്നതാണ് മികച്ച തീരുമാനം എന്ന് ഇവർ കണ്ടെത്തി. ഉറ്റവരും ഉടയവരും ഇല്ലാതെ ഏകാന്തതയിലേക്ക് മരണത്തെ കൂട്ടുപിടിച്ചു പോകുന്നതിലും എത്രയോ നല്ലതാണ് കുറച്ച് സൗന്ദര്യമില്ലെങ്കിലും ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുന്നത്. ഇങ്ങനെ ചിന്തിക്കുന്നവർ വളരെ വിരളമായിരിക്കും. അതുകൊണ്ടു തന്നെ ഈ സ്ത്രീ പലരുടെയും കൈയ്യടി നേടുന്നു.
Story Highlights ;The woman lives without nose