പുരുഷന്മാരെ പോലെ ഒന്നിൽ കൂടുതൽ വിവാഹബന്ധങ്ങളിലേക്ക് പോകാൻ പലപ്പോഴും സ്ത്രീകളിൽ പലരും ആഗ്രഹിക്കാറില്ല. അതിന് പല പല കാരണങ്ങൾ ഉണ്ടാകും. ലിന്റ എന്ന ഒരു സ്ത്രീ ഇവിടെ വ്യത്യസ്ത ആയി കൊണ്ടിരിക്കുകയാണ്. ഈ സ്ത്രീ ഒന്നും രണ്ടും ഒന്നുമല്ല 23 വിവാഹങ്ങളാണ് കഴിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതൽ തന്നെ ഇവർ ആഗ്രഹിച്ചത് നല്ലൊരു ജോലിയോ നല്ല ജീവിതമോ ഒന്നുമായിരുന്നില്ല, തന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരു പങ്കാളിയെ ആയിരുന്നു. നിർഭാഗ്യവശാൽ ഇവർക്ക് ലഭിച്ചത് തന്നെ ഒട്ടും സ്നേഹിക്കാത്ത ഒരു പങ്കാളിയെ ആയിരുന്നു.
തന്റെ യഥാർത്ഥ പങ്കാളിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവർ 23 വിവാഹങ്ങൾ കഴിച്ചത് ഇതിൽ ഒരു ദിവസവും കുറച്ചു മണിക്കൂറുകളും മാത്രം നീണ്ടുനിന്ന വിവാഹബന്ധങ്ങൾ വരെ ഇവർക്ക് ഉണ്ടായിട്ടുണ്ട്. ആദ്യ വിവാഹബന്ധം ഇവർ ഉപേക്ഷിക്കാനുള്ള കാരണം അവിഹിതബന്ധം ഭർത്താവിനു ഉണ്ട് എന്നതായിരുന്നു. 23 വിവാഹം കഴിച്ച ഈ സ്ത്രീ പറയുന്നത് തന്റെ ഭർത്താക്കന്മാരെ ഒരിക്കൽപോലും താൻ വഞ്ചിച്ചിട്ടില്ല എന്നാണ് ഒരാളുമായി ബന്ധത്തിൽ ഇരിക്കുന്ന സമയത്ത് താൻ മറ്റൊരാളെ പ്രണയിച്ചിട്ടില്ല.
സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേടുക എന്ന സ്വപ്നം മാത്രമായിരുന്നു ഇവരുടെ ഈ ഒരു പ്രവർത്തിക്ക് പിന്നിൽ ഉണ്ടായിരുന്നത്. തന്റെ പ്രണയ ജീവിതത്തിലെ ഇതുവരെ ഒരാളെയും താൻ വഞ്ചിച്ചിട്ടില്ല എന്നും 23 പുരുഷന്മാരോടും താൻ സ്നേഹം മാത്രമാണ് കാണിച്ചിട്ടുള്ളത് എന്നും അവരെ വഞ്ചിച്ചിട്ടില്ല എന്നുമാണ് ഇവർ പറയുന്നത്. സന്തോഷകരമായ ഒരു കുടുംബജീവിതം ആഗ്രഹിച്ചാണ് 23 ഓളം വിവാഹ ജീവിതത്തിലേക്ക് ഇവർ കടന്നത്. നിർഭാഗ്യവശാൽ എവിടെയും ഇവർക്ക് സന്തോഷം ലഭിച്ചുമില്ല.
Story Highlights ; A woman who had 23 marriages