ബീഫ് ബർഗറും ചിക്കൻ ബർഗറും കഴിച്ച് നിങ്ങൾ മടുത്തു എങ്കിൽ ഇനിയൊരു മോസ്കിറ്റോ ബർഗർ ട്രൈ ചെയ്താലോ.? അതെ കൊതുക് ബർഗറിനെ കുറിച്ച് തന്നെയാണ് പറയുന്നത് ഇത്തരത്തിൽ ഒരു ബർഗർ നിലവിലുമുണ്ട്. ആഫ്രിക്കക്കാരാണ് ഇത്തരത്തിലുള്ള മോസ്കിറ്റോ ബർഗറിനെ കുറിച്ച് പറയുന്നത്. ആഫ്രിക്കയിലെ വിക്ടോറിയ എന്ന സ്ഥലത്താണ് ഇത്തരത്തിൽ മോസ്കിറ്റോ ബർഗർ ലഭിക്കുന്നത്. മഴക്കാലത്ത് ഇവിടെ വലിയതോതിൽ തന്നെ കൊതുകുകൾ വർധിക്കുന്നുണ്ട്.
കൊതുകുകൾ ഒരുപാട് വർദ്ധിക്കുന്നതുകൊണ്ടുതന്നെ ഒരു പ്രത്യേക പാത്രം തയ്യാറാക്കി അവരെ കൊതുകുകളെ പിടിക്കുകയാണ് ചെയ്യുന്നത്. ശേഷം ഈ കൊതുകുകളെ വറക്കുകയും ബർഗറും കട്ട്ലൈറ്റ് ഒക്കെ ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു ബർഗർ കട്ട് ലൈറ്റ് ഉണ്ടാക്കണമെങ്കിൽ ഏകദേശം അഞ്ചുലക്ഷത്തോളം കൊതുകുകളെ ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. ഒരു ബീഫ് ബർഗർ കഴിക്കുന്നതിലും 5 ഇരട്ടിയോളം പ്രോട്ടീൻ ആണ് ഒരു മോസ്കിറ്റോ ബർഗറിൽ നിന്നും ലഭിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. 5 ലക്ഷത്തോളം കൊതുകുകൾ ഈ ബർഗറിൽ ഉള്ളതിനാൽ ഇതിൽ ഏഴ് ഇരട്ടിയോളം പ്രോട്ടീൻ ഉണ്ടെന്ന് ഇവർ പറയുന്നു.
ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ് ഈ ബർഗർ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇവർ വളരെ രുചികരമായി തന്നെയാണ് ഈ ബർഗർ ഉണ്ടാക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്നത്. ഈ ഒരു ബർഗർ ഒരുപാട് കഴിക്കുന്നത് കൊണ്ട് തന്നെ ഇവരുടെ ശരീരത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നും പല രോഗങ്ങളെയും ചെറുക്കുവാൻ ഇവർക്ക് സാധിക്കുമെന്നും ഇവർ പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ ആരോഗ്യകരമായി ഏതെങ്കിലും രോഗങ്ങൾ ഇതുമൂലം കുറഞ്ഞതായി ഇതുവരെയും പുറത്ത് വന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല..
Story Highlights ; Mosquito Burger