രാജ്യം ഇന്ന് 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു. 18000 ത്തിലധികം പേരാണ് ഡല്‍ഹിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഇത്തവണ പങ്കെടുത്തത്.
ഇന്ത്യയില്‍ സ്ഥിതിചെയ്യുന്ന യുഎസ് എംബസിയും രാജ്യത്തിന് ആശംസകള്‍ അറിയിച്ച് മുന്നോട്ടുവന്നു. എംബസിയില്‍ ജോലിചെയ്യുന്ന ജീവനക്കാരാണ് ഇത്തരത്തില്‍ ഇന്ത്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. എല്ലാവരും ചേര്‍ന്ന് ആശംസകള്‍ അറിയിക്കുന്ന ഒരു വീഡിയോ അവര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 22 ഭാഷകളിലാണ് ജീവനക്കാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകള്‍ നേരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ 22 ഭാഷകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിനാലാണ് ഇന്ത്യയ്ക്ക് 22 ഭാഷകളില്‍ യുഎസ് എംബസി ജീവനക്കാര്‍ ആശംസകള്‍ അറിയിച്ചത്. യുഎസ് എംബസിയുടെ ഈ വീഡിയോ ഇതിനോടകം തന്നെ 7,000ത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 200-ഓളം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
Did you know the Indian Constitution defines 22 scheduled languages? All of us at Embassy New Delhi and the consulates in Chennai, Hyderabad, Kolkata, and Mumbai couldn’t decide which language to use to express our excitement about Indian Independence Day, so we just used them… pic.twitter.com/8ZztmfEsHx
— U.S. Embassy India (@USAndIndia) August 15, 2024
ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പ്രതിപാദിക്കുന്ന 22 ഭാഷകള്‍: അസമീസ്, ഗുജറാത്തി, ഹിന്ദി, ബംഗാളി, കാശ്മീരി, കന്നഡ, മണിപ്പൂരി, കൊങ്കണി, മലയാളം, നേപ്പാളി, ഒറിയ, മറാത്തി, തെലുങ്ക്, ഉറുദു, ബോഡോ, പഞ്ചാബി, തമിഴ്, സിന്ദി, സംസ്‌കൃതം, ഡോഗ്രി , മൈഥിലി, സന്താലി. 22 ഭാഷകളില്‍ 14 എണ്ണം ആദ്യം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും മറ്റുള്ളവ പിന്നീട് കൂട്ടിച്ചേര്‍ക്കുകയുമായിരുന്നു. 38 ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
STORY HIGHLIGHTS: US Embassy in India wishes Happy Independence Day