Celebrities

‘മണിച്ചിത്രത്താഴിലെ ആ രസം ഒന്നുകൂടി ആസ്വദിക്കാന്‍ വേണ്ടിയിട്ടാണ് ഇന്ന് റെഡ് കളര്‍ സാരി ഉടുത്തത്’: വിനയ പ്രസാദ്-Vinaya Prasad, Manichithrathazhu

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ശ്രീദേവിയെ മലയാളികള്‍ക്ക് ഇന്നും സുപരിചിതം തന്നെയാണ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ മണിച്ചിത്രത്താഴ് റീ റിലീസിന് തയ്യാറെടുത്ത് കഴിഞ്ഞു. ഓഗസ്റ്റ് 17നാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഒരാഴ്ചയ്ക്ക് മുന്‍പ് ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടന്നിരുന്നു. ചിത്രത്തിലെ മിക്ക അഭിനേതാക്കളും പ്രീമിയര്‍ ഷോ കാണാന്‍ കൊച്ചിയില്‍ എത്തിയിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ശ്രീദേവി എന്ന കഥാപാത്രം. വിനയ പ്രസാദ് എന്ന മലയാളികളുടെ പ്രിയ നടിയാണ് ശ്രീദേവിയെ അവതരിപ്പിച്ചത്.

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ശ്രീദേവിയെ മലയാളികള്‍ക്ക് ഇന്നും സുപരിചിതം തന്നെയാണ്. ഇപ്പോള്‍ ഇതാ പ്രീമിയര്‍ ഷോ കാണാന്‍ വന്ന സമയത്തെ വിനയ പ്രസാദിന്റെ ഇന്റര്‍വ്യൂവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. എന്തുകൊണ്ടാണ് പ്രീമിയര്‍ ഷോ കാണാന്‍ ചുവന്ന സാരി തിരഞ്ഞെടുത്തത് എന്നതിനുളള മറുപടി പറയുകയാണ് താരം.

‘പലരും എന്നോട് പറഞ്ഞിട്ടുണ്ട്.. അവസാനത്തെ ഷോട്ടില്‍ ആ ചുവന്ന സാരിയുടുത്ത് ഓടി വരുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു എന്ന്. അപ്പോള്‍ ആ രസം ഒന്നു കൂടി ആസ്വദിക്കാന്‍ വേണ്ടിയിട്ടാണ് ഞാന്‍ ഇന്ന് ഈ റെഡ് സാരി ഉടുത്ത് ഷോ കാണാന്‍ വന്നത്. സിനിമയുടെ ക്ലൈമാക്‌സ് കണ്ടപ്പോള്‍ എനിക്ക് രോമാഞ്ചം വന്നു. കഥയൊക്കെ എനിക്കറിയാം, എന്നിട്ടും ഒരു പ്രേക്ഷക എന്ന നിലയില്‍ ഒരു ഞെട്ടല്‍ ആണ് എനിക്ക് ഉണ്ടായത്. ഒരു പുതിയ സിനിമ കണ്ടുകൊണ്ടിരിക്കുന്നത് പോലെയാണ് തോന്നിയത്. അന്നത്തെ ടെക്‌നിക്കല്‍ എക്‌സലന്‍സിയിലാണ് ആ ചിത്രം ഷൂട്ട് ചെയ്തത്. ഇപ്പോള്‍ കാണുമ്പോള്‍ ഇന്നത്തെ ടെക്‌നിക്കല്‍ എക്‌സിലസിയിലാണ് സിനിമ. എന്തായാലും വലിയൊരു വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു’, വിനയ പ്രസാദ്.

ക്ലാസിക് മലയാള സിനിമയുടെ ആരാധകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ട്രീറ്റാണ് സിനിമ വീണ്ടും നല്‍കാന്‍ പോകുന്നത്. ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4കെ റെസല്യൂഷനിലാണ് സിനിമ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ അങ്ങനെ വീണ്ടും ഒരു ദൃശ്യ അനുഭൂതി പ്രേക്ഷകര്‍ക്കായി ഒരുക്കുകയാണ്.

1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് ഇന്ത്യന്‍ സിനിമയിലെ ഒരു നാഴികക്കല്ലായി തുടരുന്നു. മധു മുട്ടം തിരക്കഥ രചിച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട, എന്നാല്‍ മലയാള ചലച്ചിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. റിലീസ് ചെയ്ത് 10 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്ത്യയിലെ വിവിധ ഭാഷകളില്‍ ഈ ചിത്രം പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Vinaya Prasad about her character