ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കാലഘട്ടമാണ് ഇത്. എഐ വഴി നിര്‍മ്മിച്ചെടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ അത്തരത്തിലുള്ള ഒരു വൈറല്‍ വീഡിയോയാണ് ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ വൈറല്‍ വീഡിയോയിലെ കാഴ്ച കണ്ടാല്‍ ഒരുപക്ഷേ നമ്മള്‍ ഞെട്ടും. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ഒരുമിച്ചുള്ള ഒരു ഡാന്‍സ് വീഡിയോ ആണ് പുതിയതായി എഐ സൃഷ്ടിച്ചിരിക്കുന്നത്.
‘ശത്രുക്കള്‍ പറയും ഇത് എഐ ഉപയോഗിച്ച് എടുത്ത വീഡിയോ ആണ് എന്ന്’, എന്ന ക്യാപ്ഷനോട് കൂടി ഇലോണ്‍ മസ്‌ക് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറല്‍ ആവുകയും ചെയ്തു. കിടിലന്‍ വെസ്റ്റേണ്‍ സ്റ്റെപ്പുകള്‍ ആണ് ഈ വീഡിയോയില്‍ ഇരുവരും ചേര്‍ന്ന് കളിക്കുന്നത്. ഇതിനോടകം തന്നെ 80 മില്യണ്‍ ആള്‍ക്കാരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു എഐ ഡാന്‍സ് വീഡിയോയും ഇതുപോലെ തന്നെ വലിയ വൈറലായിരുന്നു. ആ സമയത്ത് വീഡിയോ പങ്കിട്ടയാളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും നൃത്തം താന്‍ ആസ്വദിച്ചു എന്ന് കമന്റ് ചെയ്യുകയും ചെയ്തിരുന്നു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന അതേ സമയത്ത് തന്നെ ഒറിജിനല്‍ ഏതാണ് ഫെയ്ക്ക് ഏതാണ് എന്ന് മനസ്സിലാകാത്ത രീതിയില്‍ ആളുകള്‍ക്ക് ചില സമയത്ത് കണ്‍ഫ്യൂഷന്‍സും സൃഷ്ടിക്കുന്നുണ്ട്.
STORY HIGHLIGHTS: Elon Musk, Donald Trump AI dance video