സമയത്തിന് എത്താത്തത് കൊണ്ടും മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഫ്‌ളൈറ്റ് മിസ്സ് ആകുന്നവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ വിമാനത്താവളത്തില്‍ വെച്ച് ഫ്‌ളൈറ്റ് മിസ്സ് ആയതിനെ തുടര്‍ന്ന് ഒരു യുവതി സൃഷ്ടിച്ച കോലാഹലങ്ങളുടെ വീഡിയോയാണ് പുറത്തു വലിയ ചര്‍ച്ചയായിരിക്കുന്നത്. ഫ്‌ളൈറ്റ് നഷ്ടമായതിനെ തുടര്‍ന്ന് യാത്രക്കാരി ഓഫീസിലെ കമ്പ്യൂട്ടറുകളുടെ മോണിറ്ററുകള്‍ എറിഞ്ഞുടക്കുന്ന വീഡിയോ ആണിത്.
Angry passenger hurls computer monitor at airline staff in O’Hare
A woman shocked onlookers as she leaped over a check-in counter and hurled a computer monitor at Frontier Airlines staff at Chicago O’Hare International Airport in Illinois. pic.twitter.com/bOYrxHDeF1
— T_CAS videos (@tecas2000) August 14, 2024
ചിക്കാഗോയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവമാണിത്. ഫ്‌ളൈറ്റ് നഷ്ടമായ യുവതി ലഗേജ് ചെക്കിങ് കൗണ്ടറിന്റെ മുകളില്‍ കയറുന്നതും സാധനങ്ങളെല്ലാം നിലത്ത് എറിഞ്ഞു ഉടക്കുന്നതും കാണാം. ഒപ്പം അവിടുത്തെ ജീവനക്കാരോട് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അവിടെ നിന്നിരുന്ന ഒരു ജീവനക്കാരന്‍ യുവതിയെ തള്ളി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ തന്നെ യുവതി കമ്പ്യൂട്ടറിന്റെ മോണിറ്ററുകള്‍ എറിഞ്ഞുടക്കുന്നുണ്ട്.
എയര്‍ലൈന്‍സിലെ ജീവനക്കാര്‍ യുവതിയെ ഫ്‌ളൈറ്റില്‍ കയറാന്‍ വിലക്കിയത് വഴിയാണ് യാത്രക്കാരിക്ക് വിമാനം നഷ്ടമായതെന്നും കൂടെയുള്ള യാത്രക്കാര്‍ പറയുന്നുണ്ട്. ജീവനക്കാരോട് വഴക്കിട്ട് ഇറങ്ങുമ്പോള്‍ ജീവനക്കാരെ വിഡ്ഢികളെ എന്ന് യുവതി ഉറക്കെ വിളിക്കുന്നതായും കാണാം. എന്നാല്‍ ഇതേ സ്ത്രീ ഇതിനുമുമ്പും വിമാനത്താവളത്തില്‍ വച്ച് മറ്റ് രണ്ടുപേരുമായി വഴക്കിട്ടിരുന്നു എന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
STORY HIGHLIGHTS: woman climbs check-in counter, throws monitors after missing flight