ഒരു സിനിമ പുറത്തിറങ്ങുന്നതില്‍ സംവിധായകര്‍ക്കും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും എന്തെല്ലാം ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഉളളതെന്ന് പറയുകയാണ് മലയാളികളുടെ പ്രിയ സംവിധായകന്‍ സിബി മലയില്‍. അഭിനേതാക്കള്‍ ഒരു സിനിമയില്‍ അഭിനയിച്ച ശേഷം അടുത്ത സിനിമയിലേക്ക് പോകുകയാണെന്നും എന്നാല്‍ സംവിധായകര്‍ അങ്ങനെയല്ലെന്നും പറയുകയാണ് സിബി മലയില്‍.
‘അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം ഒരു ലൊക്കേഷനില്‍ അഭിനയിച്ചതിനുശേഷം അവര്‍ മറ്റൊരു ലൊക്കേഷനിലോട്ട് പോകുന്നു. ആ മൊമെന്റിലുള്ള അഭിനയം മാത്രമേ അവര്‍ക്കുള്ളൂ. പക്ഷേ ഞങ്ങളാണ് ഇത് തലയില്‍ കൊണ്ട് നടക്കുന്നത്. ഒരു സിനിമ തുടങ്ങി അതിന്റെ റിലീസ് വരെയുള്ള കാര്യങ്ങള്‍ നമ്മളാണ് ചെയ്യേണ്ടത്. രണ്ട് സിനിമ ഒരേസമയത്ത് കൊണ്ടുപോകുന്നത് വലിയ സ്‌ട്രെയിനുള്ള കാര്യമാണ്. പക്ഷേ അതൊക്കെ നമ്മള്‍ എന്‍ജോയ് ചെയ്താണ് ചെയ്യുന്നത്. ആസ്വദിച്ച് ചെയ്യുന്നതുകൊണ്ടുതന്നെ ബോറടി ഒന്നും ഉണ്ടായിരുന്നില്ല. അത് നമ്മളെ കൂടുതല്‍ കരുത്തുള്ളവരാക്കി തീര്‍ക്കുകയാണ് ചെയ്തത്. ഒരുപക്ഷേ അങ്ങനെയൊക്കെ ആയിരിക്കാം നല്ല ഫിലിം മേക്കര്‍സ് ആകുന്നത്’, സിബി മലയില്‍ പറഞ്ഞു.
കമലദളം എന്ന സിനിമയിലെ മോനിഷയുടെ അഭിനയത്തെക്കുറിച്ചും മോഹന്‍ലാലിന്റെ ക്ലാസിക്കല്‍ നൃത്തത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. ക്ലാസിക്കല്‍ നൃത്തം അവതരിപ്പിക്കണോ എന്ന് ലാല്‍ തന്നോട് ചോദിച്ചിരുന്നതായി സിബി മലയില്‍ പറഞ്ഞു. പ്രത്യേകം ട്രെയിനറെ വെച്ച്, വെളുപ്പിനേ നാലുമണി മുതല്‍ പ്രാക്ടീസ് ചെയ്ത് ആണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിച്ചതെന്നും സിബി മലയില്‍ പറയുന്നു. സിനിമ പുറത്തിറങ്ങി ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ മോഹന്‍ലാല്‍ നൃത്തം പഠിച്ചിട്ടുണ്ടോ എന്ന് പലതും തന്നോട് ചോദിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
STORY HIGHLIGHTS: Sibi Malayil about film making