അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ച ഗായികയാണ് മഞ്ജരി. സ്വതന്ത്രസംഗീത ആല്‍ബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ് മഞ്ജരി. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷന്‍ എന്നീ ആലാപനശൈലികളില്‍ പ്രാവീണ്യം നേടിയിട്ടുളള ഗായികകൂടിയാണ് മഞ്ജരി. ഇപ്പോളിതാ പിന്നണിഗാനരംഗത്ത് തനിക്ക് നേരിടേണ്ടി വന്ന ഒരു ബുദ്ധിമുട്ടിനെക്കുറിച്ച് സസാരിക്കുകയാണ് മഞ്ജരി.
‘പണ്ട് എനിക്ക് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു. പാടാന്‍ എനിക്ക് ഒരു അക്ഷരം വരില്ലായിരുന്നു. ‘സ’ എന്ന് പറഞ്ഞ അക്ഷരം എനിക്ക് വരില്ലായിരുന്നു. പ്രവാസിയായി ജീവിച്ചിരുന്നതിനാല്‍ അറബിയൊക്കെ സംസാരിക്കുമായിരുന്നു. പിന്നീട് ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങിയപ്പോള്‍ സ എന്ന അക്ഷരം എനിക്ക് വഴങ്ങാതെയായി. ലിസ്പ്പ് എന്നാണ് ആ അവസ്ഥയെ പറയുന്നത്. ഒരു ചിരി കണ്ടാല്‍.. എന്ന പാട്ടാണ് ഞാന്‍ ആദ്യമായി പാടാന്‍ ചെന്നത്. ദൈവമേ, ഇതില്‍ സ ഉണ്ടാകല്ലേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. നോക്കുമ്പോള്‍ ആ പാട്ടില്‍ സ എന്ന അക്ഷരം ഇല്ല. ദൈവത്തിന്റെ ഒരു കളി നോക്കണേ..’
‘അതുകൊണ്ട് ഒരു ടെന്‍ഷനും ഇല്ലാതെ ആ പാട്ട് പാടി. പക്ഷേ സ എന്നുള്ള അക്ഷരം ഏതെങ്കിലും പാട്ടില്‍ വരുമോ എന്നുള്ള ഒരു ഭയം എന്റെ ഉള്ളില്‍ തോന്നിത്തുടങ്ങി. അങ്ങനെ ഞാന്‍ ഒരു വായിനോക്കിയായി മാറി. ഞാന്‍ എല്ലാവരുടെയും വായില്‍ നോക്കും, ഇവരെങ്ങനാണ് ഈ സ എന്ന അക്ഷരം പറയുന്നതെന്ന്. പക്ഷേ എനിക്ക് ഒന്നും മനസ്സിലായില്ല. അങ്ങനെ ഞാന്‍ ഒരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ അടുക്കല്‍ പോയി. ഒരു ലേഡി ഡോക്ടറായിരുന്നു അത്. അവരോട് ഞാന്‍ പ്രശ്‌നം പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് നാവിന്റെ പ്ലേസ്‌മെന്റ് പറഞ്ഞു തന്നു. അങ്ങനെയാണ് ഞാന്‍ ശരിയാക്കുന്നത്.’, മഞ്ജരി പറഞ്ഞു.
STORY HIGHLIGHTS: Manjari about her singing experience