ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സൈജു കുറുപ്പ്. ഈ ഒരു ചിത്രത്തിലൂടെ വലിയൊരു ആരാധകനിരയെ തന്നെ താരം സ്വന്തമാക്കി എന്ന് പറയുന്നതാണ് സത്യം. തുടർന്ന് അങ്ങോട്ട് മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് താനെത്തിയ വഴികളെക്കുറിച്ച് ആണ് താരം പറയുന്നത്.
“എയർടെലിൽ ഉദ്യോഗസ്ഥനായിരുന്ന ഞാൻ. എം ജി ശ്രീകുമാറിന് എയർടെൽ കണക്ഷൻ എടുക്കാൻ പോയാണ് സിനിമയിലെത്തുന്നത്. ഒരിക്കൽ അദ്ദേഹത്തിനോട് കണക്ഷൻ മാറുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ അദ്ദേഹത്തിന് കണക്ഷൻ നൽകാൻ വേണ്ടി ചെല്ലുന്ന സമയത്ത് ഓണകാലം ആയിരുന്നു. ആ സമയത്ത് നമ്പർ മാറിയാൽ അത് ലഭിക്കുന്ന പരിപാടികളെ ബാധിക്കും എന്നും അതുകൊണ്ട് ഇപ്പോൾ നമ്പർ മാറുന്നില്ല എന്നും അദ്ദേഹം പറഞ്ഞപ്പോൾ വളരെ നിരാശയോടെ തിരികെ പോരുവാൻ തുടങ്ങുകയായിരുന്നു, അപ്പോൾ എക്സ്ക്യൂസ് മി എന്നു പറഞ്ഞ് അദ്ദേഹം തന്നോട് നിൽക്കാൻ പറഞ്ഞു. ആ സമയത്ത് തന്നെ അദ്ദേഹം തന്നോട് പറയാൻ പോകുന്നത് സിനിമയുടെ കാര്യമാണെന്ന് തന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ച ഒരു കാര്യമായിരുന്നില്ല അദ്ദേഹം പറഞ്ഞത്.
സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്നാണ് ചോദിച്ചത്. ഒരിക്കലും അങ്ങനെയൊരു ചോദ്യം ഞാൻ എക്സ്പെക്ട് ചെയ്തിരുന്നില്ല. അപ്പോൾ തന്നെ ഞാൻ ഓക്കേ പറഞ്ഞു. അദ്ദേഹം പറഞ്ഞത് സംവിധായകൻ ഹരിഹരൻ പുതുമുഖങ്ങളെ തേടുന്നുണ്ട് എന്നും ആ ചിത്രത്തിൽ അഭിനയിക്കാൻ ഫോട്ടോ അയച്ചു കൊടുക്കണം എന്നുമാണ്. കയ്യിൽ കുടുംബ ഫോട്ടോകളും കൂട്ടുകാർ ഒന്നിച്ചു പോയപ്പോൾ ഉള്ള ട്രിപ്പിന്റെ ഫോട്ടോകളും ഒക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു. അതൊന്നുമല്ല ഫോട്ടോഷൂട്ട് ചെയ്ത ചിത്രങ്ങൾ അയച്ചു കൊടുക്കണം എന്ന് പറഞ്ഞപ്പോൾ തന്നെ ഇത് നടക്കില്ല എന്ന് മനസ്സിൽ തോന്നിയിരുന്നു.. പക്ഷേ അദ്ദേഹത്തോട് എല്ലാം സമ്മതിച്ചാണ് തിരികെ പോരാൻ തുടങ്ങിയത്. എന്നാൽ ഇനി ഫോട്ടോ അയച്ചു കൊടുത്ത സമയം കളയണ്ട ഹരിഹരൻ സാറിനെ കാണാൻ നേരിട്ട് ചെന്നൈയ്ക്ക് പോകൂ ഞാൻ വിളിച്ചു പറയാം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നേരിട്ട് പോയി കാണുകയായിരുന്നു. അങ്ങനെയാണ് മയൂഖം എന്ന ചിത്രത്തിലേക്ക് എത്തുന്നത്” എന്നാണ് താരം പറയുന്നത്. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ;Actor Saiju Kuripp talkes about M. G Sreekumar