തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ഒന്‍പത് അവാര്‍ഡുകള്‍ നേടിക്കൊണ്ട് ബ്ലെസി ചിത്രം ‘ആടുജീവിതം’സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിനില്‍ക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ പൃഥ്വിരാജ് മികച്ച നടനായി. ബ്ലെസിയാണ് മികച്ച സംവിധായകന്‍.
ജനപ്രിയ ചിത്രമായും ആടുജീവിതം തിരഞ്ഞെടുക്കപ്പെട്ടു. മരുഭൂമിയിലെ നജീബിന്റെ യാതനകള്‍ ഒപ്പിയെടുത്ത സുനില്‍ കെ. എസ് ആണ് മികച്ച ഛായാ ഗ്രാഹകന്‍. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ( അവലംബിത തിരക്കഥ)ബ്ലെസി സ്വന്തമാക്കി. ചിത്രത്തില്‍ ഹക്കീമായി വേഷമിട്ട കെ.ആര്‍ ഗോകുല്‍ പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. മേക്കപ്പിന് രഞ്ജിത് അമ്പാടിക്കും പുരസ്‌കാരമുണ്ട്. റസൂല്‍ പൂക്കുട്ടി, ശരത് മോഹന്‍ എന്നിവര്‍ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കി.
160 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് ഘട്ടമായി ഇവ പരിശോധിച്ച് അവസാനഘട്ടത്തില്‍ 38 ചിത്രങ്ങളാണ് ജൂറി വിലയിരുത്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകള്‍ കണ്ടതിന് ശേഷമാണ് ചിത്രങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്.
STORY HIGHLIGHTS: ‘Adu Jivetham’ wins nine awards in kerala stat