സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് പ്രതികരണമറിയിച്ച് അദ്ദേഹം രംഗത്തെത്തിയത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ മമ്മൂട്ടിയും ഉണ്ടായിരുന്നു.
നിരവധി പ്രതികരണങ്ങളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റായി ലഭിച്ചത്. ഞങ്ങള്‍ ആത്മാര്‍ഥമായി അങ്ങേയ്ക്ക് ലഭിയ്ക്കുമെന്ന് വിശ്വസിച്ചു, ഞങ്ങളുടെ മനസ്സില്‍ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ് എന്നായിരുന്നു അതിലൊരു കമന്റ്. ജനങ്ങളുടെ സ്‌നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്‌കാരമെന്നും പ്രതികരണമറിയിച്ചവരുണ്ട്.ഇത്തവണ അവാര്‍ഡ് ലഭിച്ചവര്‍ അവര്‍ക്ക് ലഭിക്കുന്ന അവാര്‍ഡ് തുക വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്ക് സഹായം നല്‍കാന്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കാമെന്ന് ഒരാളുടെ കമന്റ്. ഞങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ചു. അവാര്‍ഡ് മമ്മുക്ക തന്നെ കൊണ്ടുപോകും എന്ന് യഥാര്‍ഥ അവാര്‍ഡ് പ്രേക്ഷകര്‍ നല്‍കുന്ന പ്രോത്സാഹനവും തീയറ്ററില്‍ ലഭിക്കുന്ന കൈയ്യടിയും ആണെന്ന് മറ്റൊരു കമന്റ്. കഴിഞ്ഞ തവണ മികച്ച നടന്‍ , ഇത്തവണ മികച്ച സിനിമ ആമരസ ീേ ആമരസ ടമേലേ അംമൃറബെ ഒരുപാട് അഭിമാനം നിങ്ങളുടെ ആരാധകന്‍ ആയതിലെന്ന് മറ്റൊരു കമന്റ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മമ്മൂട്ടിയുമായിരുന്നു മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടായിരുന്നത്. ദേശീയ പുരസ്‌കാരത്തില്‍ കാന്താര എന്ന ചിത്രത്തിലൂടെ റിഷഭ് ഷെട്ടിയായിരുന്നു മമ്മൂട്ടിക്കൊപ്പം മത്സരത്തിനുണ്ടായിരുന്നത്. അതേസമയം മമ്മൂട്ടി നിര്‍മിച്ച കാതല്‍ എന്ന ചിത്രം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ഈ ചിത്രത്തിലൂടെ സുധി കോഴിക്കോടിന് പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ചിത്രം, മികച്ച കഥ, പശ്ചാത്തലസംഗീതം എന്നിവയ്ക്കാണ് കാതലിന് ലഭിച്ച മറ്റുപുരസ്‌കാരങ്ങള്‍.