മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുവാൻ കഴിവുള്ള നടൻ എന്ന് മലയാളി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന ഒരു താരമാണ് നടൻ ജയസൂര്യ. വെള്ളം മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾ ഒക്കെ ഇതിന് ഉദാഹരണം കൂടിയാണ്. മലയാള സിനിമയെ വളരെ വ്യക്തതയോടെ നോക്കി കാണുന്ന ഒരു വ്യക്തി കൂടിയാണ് താരം എന്ന് പറയണം. ഇപ്പോഴുതാൻ തന്നെ അടുത്ത സുഹൃത്തായ പൃഥ്വിരാജിനെ കുറിച്ച് താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
“മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. മസിൽ നടൻ എന്നുള്ള ഒരു ലേബൽ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് പൃഥ്വിരാജ് ആണ്. അതുപോലെ മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന നടനാണ് പൃഥ്വിരാജ് ”
ജയസൂര്യയുടെ ഈ ഒരു അഭിമുഖത്തിന് താഴെ നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത്. ലെജൻഡ് ആയിട്ടുള്ള ഒരു നടൻ ജീവിച്ചിരുന്നു അദ്ദേഹത്തിന്റെ പേര് ജയൻ എന്നാണ് മസിൽ എന്നുള്ള ഒരു കൺസെപ്റ്റ് ആദ്യമായി മലയാള സിനിമയിലേക്ക് കൊണ്ടുവന്നത് അദ്ദേഹമാണ്. അത് അറിയാതെയാണോ നിങ്ങൾ പൃഥ്വിരാജ് ആണ് ഈ ഒരു രീതി ആദ്യമായി കൊണ്ടുവന്നത് എന്ന് പറയുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ പഠിച്ചിട്ട് പറയൂ എന്നൊക്കെയാണ് ചിലർ കമന്റുകളിലൂടെ പറയുന്നത്. അതേസമയം മലയാള സിനിമയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചൊരു നടനാണ് പൃഥ്വിരാജ് എന്ന് പലരും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്.. പലരും പ്രതിഫലം വാങ്ങുന്ന സമയത്ത് പൃഥ്വിരാജ് ഒരു സിനിമയുടെ ഇത്ര ശതമാനമായിരുന്നു തന്റെ പ്രതിഫലമായി വാങ്ങിയിരുന്നത് അത് കണ്ടുകൊണ്ട് തന്നെയാണ് ഇപ്പോൾ പലരും അത്തരമൊരു രീതിയിലേക്ക് മാറിയിരിക്കുന്നത് അത്തരമൊരു തുടക്കം കുറിച്ചത് പൃഥ്വിരാജ് ആണ് എന്നും ചിലർ കമന്റ് ചെയ്യുന്നു..
Story Highlights ;Jayasurya talkes about Prithiviraj