പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നുവന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച നടിയാണ് കാവ്യ മാധവൻ. തുടർന്ന് അങ്ങോട്ട് ലാൽ ജോസ് ഒരുക്കിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായിക പട്ടത്തിലേക്ക് എത്തുന്നത്. മലയാള സിനിമയുടെ മുഖശ്രീയായി വളരാൻ ഒരുപാട് സമയം ഒന്നും കാവ്യ മാധവന് വന്നില്ല. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തിരക്കുള്ള നടിയായി മാറി.
ആദ്യ വിവാഹ ജീവിതത്തിന്റെ പരാജയവും പേറി വീണ്ടും സിനിമയിലേക്ക് എത്തിയ താരത്തെ ഇരുകൈയും നീട്ടി തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തു. രണ്ടാമത്തെ വരവിൽ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്യാൻ താരത്തിന് അവസരങ്ങൾ ലഭിച്ചില്ല. തുടർന്ന് 2016 നടൻ ദിലീപിന്റെ ഭാര്യയായി താരം രണ്ടാം വിവാഹം ചെയ്യുകയും ചെയ്തു. ദിലീപിനും കാവ്യക്കും ഇപ്പോൾ മഹാലക്ഷ്മി എന്ന ഒരു മകൾ ഉണ്ട്. മകളുടെ വരവിന് ശേഷം തിരക്കുകൾ ഉള്ള ഒരു അമ്മ മാത്രമായിരുന്നു കാവ്യ.
View this post on Instagram
സിനിമയിൽ നിന്നും വലിയ ഇടവേള എടുത്തിരുന്ന താരം മകൾക്ക് വേണ്ടി മാത്രം ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി മാറിയിട്ടുണ്ട് കാവ്യ മാധവൻ. തന്റെ ഓൺലൈൻ ബോട്ടിക്കായ ലക്ഷ്യയുടെ പല ഡിസൈനുകളും ഇപ്പോൾ സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുന്നത് കാവ്യയാണ്. അത്തരത്തിൽ ഇപ്പോൾ കാവ്യാ പുതിയൊരു കറുത്ത സാരിയുമായി ആണ് എത്തിയിരിക്കുന്നത്. കറുപ്പിൽ മൾട്ടി കളർ എംബ്രോയിഡറി കോമ്പിനേഷൻ വരുന്ന അതിമനോഹരമായ ഒരു സാരിയിൽ സുന്ദരിയായാണ് കാവ്യ എത്തിയിരിക്കുന്നത്. വർകൗട്ടുകളൊക്കെ ചെയ്ത മെലിഞ്ഞ എത്തിയിരിക്കുന്ന കാവ്യയെ വലിയ സ്വീകാര്യതയോടെ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നു. കറുപ്പഴകിൽ അതിസുന്ദരിയായിരിക്കുന്നു കാവ്യാ എന്നാണ് ചിലർ കമന്റ് ചെയ്യുന്നത്. ഏതു വസ്ത്രം ധരിച്ചാലും സാരി ധരിക്കുമ്പോൾ കാവ്യക്കൊരു പ്രത്യേക സൗന്ദര്യം ഉണ്ടെന്ന് മറ്റൊരാധകൻ പറയുന്നു.
Story Highlights ;Kavya Madhavan New photo