Celebrities

ജോർജുകുട്ടിക്ക് അടുത്ത ധ്യാനം കൂടുവാനുള്ള സമയമായി, അൻസിബയുടെ പുതിയ റീൽ കണ്ട് അമ്പരന്ന് ആരാധകർ|Ansiba Hasan and Abhishesh Bigboss

അഭിഷേകിനോടൊപ്പം ഉള്ള ഒരു റൊമാന്റിക് റീലാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് അൻസിബ ഹസൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറി.. ഇത്തവണ ഏഷ്യാനെറ്റ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായും താരമെത്തിയിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ദൃശ്യം എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ജോർജുകുട്ടിയുടെ മകൾ എന്ന ലേബലിലാണ് താൻ അറിയുന്നത് എന്ന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയപ്പോൾ അൻസിബ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു പോസ്റ്റാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ബീച്ചിൽ വച്ച് എടുത്ത മനോഹരമായ റീലാണ് ഇത്. ബിഗ് ബോസ് മത്സരാർത്ഥിയായ അഭിഷേകിനോടൊപ്പം ഉള്ള ഒരു റൊമാന്റിക് റീലാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് യഥാർത്ഥമായ കാര്യമല്ല വെറുമൊരു റീൽ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ടാണ് താരം ഈ ഒരു റീൽ പങ്കു വെച്ചിരിക്കുന്നത്. അതേസമയം നിരവധി ആളുകളാണ് ഇതിന് രസകരമായ കമന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇത് കാണുന്ന ജോർജുകുട്ടി മനസ്സിൽ വിചാരിക്കുന്നത് അടുത്ത കുഴിയെടുക്കാൻ സമയമായി എന്നായിരിക്കും, അടുത്ത ധ്യാനത്തിനുള്ള സമയമായിട്ടുണ്ട് ജോർജുകുട്ടിക്ക്. നിങ്ങൾ യഥാർത്ഥത്തിൽ ഇങ്ങനെ നിൽക്കുന്നത് കാണാൻ ആഗ്രഹമുണ്ട് നിങ്ങൾ തമ്മിലുള്ള കെമിസ്ട്രി വളരെ മനോഹരമായിരിക്കുന്നു ഈ ഒരു കെമിസ്ട്രി നിങ്ങൾ ബിഗ് ബോസ് വീടിനുള്ളിൽ കാണിക്കുകയായിരുന്നുവെങ്കിൽ തീർച്ചയായും കപ്പ് നിങ്ങൾക്ക് ലഭിച്ചേനെ, നിങ്ങളുടെ കോംബോ അതിമനോഹരമായിരിക്കുന്നു എന്നു തുടങ്ങി വളരെ മികച്ച കമന്റുകളാണ് ഈയൊരു റീലിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സഹമത്സരാർത്ഥിയായിരുന്ന അഭിഷേകും ഈ റീലിന് കമന്റിട്ടിട്ടുണ്ട് ഒന്ന് ബീച്ചിൽ പോയത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ എന്നാണ് രസകരമായ രീതിയിൽ അഭിഷേക് കമന്റ് ചെയ്തിരിക്കുന്നത്.
Story Highlights ; Ansiba and Abhishesk Romantic reel