ചെമ്മണ്ണൂർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ എന്നതിലുപരി നിരവധി ചാരിറ്റി പ്രവർത്തികൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. ചാരിറ്റി പ്രവർത്തികളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള ബോബി ചെമ്മണ്ണൂർ ഇന്ന് ട്രോളന്മാർക്ക് വളരെ പ്രിയപ്പെട്ട ഒരു വിഷയം കൂടിയാണ്.. അദ്ദേഹത്തെ ട്രോൾ ചെയ്യുന്നവർ നിരവധിയാണ് എന്നാൽ ഈ ട്രോള് ചെയ്യുന്നവരൊക്കെ അദ്ദേഹത്തിലെ നന്മയെ കുറിച്ച് കൂടി ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വ്യക്തിയെ കളിയാമ്പോൾ മറുഭാഗത്ത് അയാൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് പലരും മറന്നു പോവുകയാണ് ചെയ്യുന്നത്. തന്റെ മുൻപിൽ കൈ നീട്ടി വരുന്ന ഒരു വ്യക്തിയെയും മടക്കി അയക്കാൻ താല്പര്യപ്പെടാത്ത ഒരു വ്യക്തി കൂടിയാണ് ബോബി ചെമ്മണ്ണൂർ.
അദ്ദേഹത്തിന് പറയാൻ ഒരുപാട് നെഗറ്റീവുകൾ ഉണ്ടാകും എന്നാൽ അത്രയും തന്നെ പോസിറ്റീവുകളും അദ്ദേഹത്തിനുണ്ട് എന്നതാണ് സത്യം അത്തരത്തിൽ ട്രോൾ കേരള എന്നൊരു പേജിൽ ബോബി ചെമ്മണ്ണൂറിനെ കുറിച്ച് വരുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഇയാൾക്ക് നാണവും മാനവുമില്ലെ?
കോടികൾ കയ്യിലുണ്ടായിട്ടും, ഇങ്ങനെ കോമാളി വേഷവും കെട്ടി, ചാനലായ ചാനലിലും, പൊതു വേദികളിലും വന്ന് നിന്ന് സ്വയം ഇമേജ് ഇടിച്ച് താഴ്ത്തുന്നതെന്തിനാ?
ഒരൽപമൊക്കെ മറച്ച് പിടിച്ച് സംസാരിക്കാൻ ഇയാളെ ഉപദേശിക്കാൻ ആരുമില്ലെ?മൊബൈൽ സ്ക്രീനിലൂടെയും, വാർത്താ മാധ്യമങ്ങളിലൂടെയും അറിഞ്ഞ ബോചെ എന്ന ബോബി ചെമ്മണ്ണൂരിനെ നേരിൽ കാണും കാണും വരെ എന്റെ ധാരണകൾ ഇതൊക്കെ ആയിരുന്നു….തൃത്താല ആലൂർ നിന്നും 70 kmtr ദൂരമുള്ള തൃശൂർ ജില്ലയിലെ പുതുക്കാട് വില്ലേജിലെ നെടുമ്പാൽ എന്ന സ്ഥലത്തെത്തിയാണ് ബോ ചെയെ കാണുന്നത്…
അവിടെ ബോചെ ടീ ഫ്രാഞ്ചസിയുടെ ഉദ്ഘാടനത്തിന് ബോബി ചെമ്മണ്ണൂർ എത്തുന്നുണ്ട് എന്നറിഞ്ഞാണ് ഞാൻ ചെന്നത്…ഉദ്ഘാടനത്തോടനുബന്ധിച്ച്, നൂറു കണക്കിനാളുകൾ തടിച്ച് കൂടിയിട്ടുണ്ട്…സ്ത്രീകളും, കുട്ടികളും വൃദ്ദരുമടക്കം നിരവധി പേർ…
പലർക്കും അയാളുമൊന്നിച്ച് ഫോട്ടോ എടുക്കണം…
കൂട്ടായും ഒറ്റയ്ക്കും…തിരക്ക് കൂട്ടുന്നതിനാൽ ബോ ചെയ്ക്ക് മുന്നോട്ട് നടക്കാനാവുന്നില്ല…
എന്നിട്ടും സെൽഫി എടുക്കാൻ വന്നവരെ അയാൾ നിരാശപ്പെടുത്തിയില്ല….ആരോടും ദേഷ്യപ്പെട്ടില്ല…അസഹിഷ്ണുത കാണിച്ചില്ല…ഉയരക്കുറവുള്ളവരുടെ കൂടെ നിക്കുമ്പോൾ അവരോളമാവാൻ കുനിഞ് നിന്നു…മറ്റു ചിലരിൽ നിന്ന് ഫോൺ വാങ്ങി, ഫോട്ടോയും വീഡിയോയും എടുത്ത് കൊടുക്കുന്നു…ഇതിനിടയിൽ ചിലർ വരുന്നുണ്ട്….അന്ധനായ മകന്റെ ചികിൽസക്ക് സഹായം…കി, ഡ്നി മാറ്റി വക്കാൻ…ഡയാലിസിസിന് പണമില്ലാത്തവർ…അങ്ങനെ അനവധി….ഒരാളെയും അയാൾ പരിഗണിക്കാതിരുന്നില്ല…എല്ലാവരെയും ശ്രദ്ദാ പൂർവ്വം കേട്ടു…
വേണ്ടത് ചെയ്യാൻ കൂടെയുള്ളവരോട് ആവശ്യപ്പെടുന്നു…ചിലർക്ക് തന്നെ വിളിച്ചാൽ കിട്ടുന്ന നമ്പർ കൈമാറുന്നു…ശേഷം പറഞ്ഞ വാക്കുകളിലാണ് അത്ഭുതം തോന്നിയത്..” ഞാൻ ചിലപ്പോൾ നിങ്ങളെ വിളിക്കാൻ മറന്നേക്കാം…പക്ഷെ ! നിങ്ങൾക്കെന്നെ വിളിക്കാം…ഞാൻ വിളിക്കാൻ മറന്നാൽ കുറ്റപ്പെടുത്തരുത്…അതിന് വേണ്ടിയാണ് നമ്പർ തരുന്നത് “വിമർശനത്തിന്റെ അ, സ്ത്രം ബോ ചെ യ്ക്കെതിരെ തൊടുക്കും മുൻപ്….റഹീമിനെ സഹായിക്കാനിറങ്ങിയ….തന്റെ മുന്നിൽ വരുന്ന നിരാലംഭരായ മനുഷ്യരോട്, അവരുടെ ജാതിയോ, മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ സഹായ ഹസ്തം നീട്ടുന്ന…
ബോബി ചെമ്മണ്ണൂരെന്ന ബോ ചെ യെ, മനുഷ്യനെ കാണാതെ പോവരുത്….
Creditz; Unknown
Story Highlights ;Boby Chemmanoor Charity