തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ ഒരു സിനിമയും എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡിന് അപേക്ഷിച്ചിട്ടില്ലെന്ന് സൗത്ത് ജൂറി അംഗം എം ബി പത്മകുമാർ. കേന്ദ്ര സർക്കാർ മനഃപൂർവം മമ്മൂട്ടിക്ക് അവാർഡ് നൽകിയില്ലെന്ന തരത്തിൽ പല പ്രചരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ അവ തെറ്റാണെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘2022ൽ കേരളത്തിൽ നിന്നും സൗത്തിൽ നിന്നും അയച്ച സിനിമകളുടെ ലിസ്റ്റ് മമ്മൂട്ടിയുടെ ഒരു സിനിമയും ഇല്ല. ‘നൻപകൽ നേരത്ത് മയക്കം’ മാത്രമല്ല, മമ്മൂട്ടിയുടെ ഒരു സിനിമയും നാഷണൽ അവാർഡിന് അയച്ചിട്ടില്ല. ഇത് ആരാണ് അയക്കാതിരുന്നത്. സിനിമാ അയക്കാതിരുന്നിട്ട് മുൻവിധിയോടുകൂടി ആരൊക്കെയോ ഇരുന്ന് വ്യാജമായ വാർത്ത പടച്ചുവിടുകയാണ്’, പത്മകുമാർ പറഞ്ഞു.
‘നൻപകൽ നേരത്ത് മയക്കം’ പോലുള്ള സിനിമകൾ ദേശീയ അവാർഡിനായി അപേക്ഷിക്കണമായിരുന്നു. നാഷണൽ അവാർഡ് മമ്മൂട്ടിക്ക് ബിജെപി കൊടുത്തില്ലെന്ന് പറയുന്നത് തെറ്റാണ്. മമ്മൂട്ടിയുടെ ഒരു സിനിമ പോലും ദേശീയ അവാർഡിനായി അപേക്ഷിക്കാത്തതിൽ എനിക്ക് വിഷമം ഉണ്ട്. ‘നൻപകൽ നേരത്ത് മയക്കം’ പോലുള്ള സിനിമ ദേശീയ അവാർഡിന് അയക്കാത്തത് മോശമായി പോയി. വലിയ ഒരു അവസരമാണ് അതിലൂടെ മലയാളത്തിന് നഷ്ടമായത്’, – പത്മകുമാർ വ്യക്തമാക്കി.
ദേശീയ ചലച്ചിത്ര അവാർഡിൽ മ്മൂട്ടിയും ഋഷഭ് ഷെട്ടിയും മികച്ച നടനാകാനുള്ള മത്സരത്തിന്റെ അവസാനഘട്ടത്തിലാണെന്ന തരത്തിൽ പല വാർത്തകളും വന്നിരുന്നു. അതിനെ എല്ലാം തള്ളുന്നതാണ് പത്മകുമാറിന്റെ ഈ വെളിപ്പെടുത്തൽ. മമ്മൂട്ടി അവാർഡ് നൽകിയില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇങ്ങനെ
മികച്ച സിനിമാ നിരൂപ- ദീപക് ദുഹാ
മികച്ച സിനിമാ ഗ്രന്ഥം- കിഷോര്‍ കുമാര്‍
നോൺ ഫീച്ചർ ഫിലിം- മോണോ നോ അവയര്‍
മികച്ച സംഗീതം- വിശാൽ ശേഖര്‍
മികച്ച അനിമേഷൻ ചിത്രം- ജോസി ബെനഡിക്ടിന്റെ കോക്കനട്ട് ട്രീ
മികച്ച ഡോക്യുമെന്ററി- സോഹിൽ വൈദ്യയുടെ മർമേഴ്സ് ഓഫ് ജംഗിള്‍
മികച്ച മലയാള ചിത്രം- സൗദി വെള്ളയ്ക്ക
മികച്ച കന്നഡ ചിത്രം- കെജിഎഫ് 2
മികച്ച ചിത്രം- ആട്ടം(മലയാളം)
മികച്ച ആക്ഷൻ ഡയറക്ഷൻ-അന്‍പറിവ് (കെജിഎഫ്2)
മികച്ച ചിത്ര സംയോജനം-മഹേഷ് ഭൂവാനന്ദൻ(ആട്ടം)
മികച്ച പശ്ചാത്തല സംഗീതം- എആര്‍ റഹ്മാന്( പൊന്നിയിന്‍ സെല്വന്)
മികച്ച ഗായിക- ബോംബൈ ജയശ്രീ(സൗദിവെള്ളക്ക)
മികച്ച ബാലതാരം-ശ്രീപദ്(മാളികപ്പുറം)
മികച്ച നടി- നിത്യ മേനന്(തിരിചിത്രമ്പലം), മാൻസി പരേഖര്‍
മികച്ച നടൻ-ഋഷഭ് ഷെട്ടി(കാന്താര)
മികച്ച ഹിന്ദി ചിത്രം- ഗുല്‍മോഹര്‍
മികച്ച സംഗീത സംവിധായകൻ- പ്രീതം(ബ്രഹ്മാസ്ത്ര)
മികച്ച സഹനടി-നീന ഗുപ്ത
മികച്ച വിഎഫ്എക്സ് ചിത്രം- ബ്രഹ്മാസ്ത്ര
മികച്ച സംവിധായകൻ- സൂരജ് ആർ ബർജാത്യ(ഉഞ്ചായ്)
മികച്ച ജനപ്രിയ ചിത്രം- കാന്താര
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുചിത്രമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
നവാഗത സംവിധായകൻ -പ്രമോദ് കുമാർ (ഫൗജ)
തെലുങ്ക് ചിത്രം – കാർത്തികേയ 2
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
മികച്ച ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
മികച്ച സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)