മലയാളികള്‍ക്കിടയില്‍ നയന്‍താരയുടെ ഓര്‍ത്തിരിക്കുന്ന പടങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് ബോഡിഗാര്‍ഡ്. സിദ്ദിഖ് സംവിധാനം ചെയ്ത് 2010-ല്‍ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ദിലീപ്, നയന്‍താര, മിത്ര കുര്യന്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. 2010-ലെ ഹിറ്റ് ചിത്രം ആയി മാറിയ ഈ ചിത്രം ഹിന്ദി, തമിഴ് എന്നി ഭാഷകളില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഇതാ ബോഡിഗാര്‍ഡ് റിലീസ് ആയതിനുശേഷം തന്റെ അമ്മ തന്നെ വിളിച്ചു പറഞ്ഞ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടി നയന്‍താര.
‘ബോഡിഗാര്‍ഡ് റിലീസ് ആയതിനുശേഷം എനിക്ക് വന്ന ആദ്യത്തെ കോള്‍ എന്റെ അമ്മയുടെതായിരുന്നു. അമ്മ എന്നോട് പറഞ്ഞു പടം വളരെ നന്നായിട്ടുണ്ട്.., എനിക്കെന്താ പറയേണ്ടത് എന്നറിയില്ല, എനിക്ക് കരച്ചില്‍ ഒക്കെ വരുന്നുണ്ട്.. ഞാന്‍ കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറഞ്ഞു. എനിക്ക് അത് കേട്ട് ഒന്നും മനസ്സിലായില്ല. എന്താ അമ്മ ഇങ്ങനെ എന്ന് ഞാന്‍ വിചാരിച്ചു. ഇങ്ങനെയൊന്നും ഒരിക്കലും റിയാക്ട് ചെയ്തിട്ടേയില്ല. സാധാരണ പടം ഇറങ്ങി കഴിഞ്ഞാല്‍ കണ്ടിട്ട് ഫോണ്‍ വിളിക്കും, നന്നായിട്ടുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമായി എന്നൊക്കെ പറയും. അല്ലാതെ അമ്മ കരയുന്നു.. കരച്ചില്‍ വരുന്നു എന്നൊന്നും പറഞ്ഞു ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. അപ്പോഴേ ഞാന്‍ വിചാരിച്ചു ഇനി എനിക്കൊന്നും അറിയേണ്ട, കാരണം അമ്മയ്ക്ക് അത്രയും ഫീല്‍ ആയതുകൊണ്ടാണ് അമ്മ എന്നെ വിളിച്ച് കരച്ചില്‍ വരുന്നു എന്നൊക്കെ പറഞ്ഞത്. അത്രയും അമ്മയ്ക്ക് ടച്ച് ചെയ്തിട്ടുണ്ട്. ബോഡിഗാര്‍ഡ് എന്ന പടം എനിക്ക് അത്രയും സ്‌പെഷ്യല്‍ ആണ്. ഞാന്‍ ഒരുപാട് എഫേര്‍ട്ട് ഇട്ട് ചെയ്ത പടമാണത്. അത്രെയും എനിക്ക് ആ പടം തിരിച്ചു തന്നിട്ടുമുണ്ട്.’, നയന്‍താര പറഞ്ഞു.
തമിഴ് , തെലുങ്ക് , മലയാളം, ഹിന്ദി ഭാഷകളിലെ സിനിമ മേഖലയിലെ സജീവതാരമാണ് നയന്‍താര. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളുകൂടിയാണ് നയന്‍താര. 2018 ലെ ഫോര്‍ബ്‌സ് ഇന്ത്യ ‘സെലിബ്രിറ്റി 100’ പട്ടികയില്‍ ഇടം നേടിയ ഏക ദക്ഷിണേന്ത്യന്‍ നടിയാണ് നയന്‍താര.
STORY HIGHLIGHTS: Nayanthara about her mother