പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് കോമഡി ചലച്ചിത്രമാണ് കിലുക്കം. മോഹന്‍ലാലും, ജഗതി ശ്രീകുമാറും രേവതിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച കഥാപാത്രങ്ങളുമായി തിലകന്‍, ഇന്നസെന്റ് എന്നിവരും ഈ ചിത്രത്തില്‍ നിറഞ്ഞു നിന്നിരുന്നു. നടന്‍ ജഗദീഷും ചിത്രത്തില്‍ അഭിനയിക്കാനായി ചെന്നിരുന്നു. ജഗദീഷ് എന്ന നടന്‍ അദ്ദേഹത്തിന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സമയത്താണ് കിലുക്കം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോയത്. എന്നാല്‍ സിനിമ റിലീസ് ആയി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സീനുകള്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ലായിരുന്നു. ഇപ്പോളിതാ അതിന്റെ കാരണം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ജഗദീഷ്.
‘കിലുക്കത്തിന്റെ് ഷൂട്ടിങ്ങിന്റെ 25 ദിവസത്തോളം ഞാന്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ. 10, 12 സീന്‍ ഉണ്ടായിരുന്നു. ജഗതി ചേട്ടനും ഞാനും തമ്മിലുള്ള കോമ്പിനേഷന്‍ ആയിരുന്നു എന്റെ സീന്‍. അത് വെട്ടിമാറ്റാന്‍ കാരണം എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാല്‍, മെയിന്‍ ട്രാക്കും ആയിട്ട് ആ സീനിന് ബന്ധമില്ലായിരുന്നു. എന്നാല്‍ വളരെ ഇന്‍ട്രെസ്റ്റിംഗ് ആയിട്ടുള്ള സീന്‍സ് ആയിരുന്നു അതെല്ലാം. ഞാനും ജഗതിച്ചേട്ടനും തമ്മിലുള്ള ആ സീന്‍സ് യഥാര്‍ത്ഥത്തില്‍ അത് യൂട്യൂബില്‍ ഒക്കെ ഇട്ടിരുന്നെങ്കില്‍ ആളുകള്‍ക്ക് വളരെ രസകരമായി കാണാന്‍ കഴിഞ്ഞേനെ. അത് കാണാന്‍ കഴിയാത്തതിന്റെ വിഷമം എനിക്കുമുണ്ട്. മെയിന്‍ ട്രാക്കില്‍ നിന്നും വിട്ടുനില്‍ക്കുന്ന ചില ക്യാരക്ടേസ് ചിലപ്പോള്‍ സിനിമയില്‍ നിന്നു പോകും. അത് നമ്മള്‍ മനസ്സിലാക്കണം. മെയിന്‍ ട്രാക്കിന്റെ ഭാഗമായിട്ടുള്ള ക്യാരക്ടര്‍ അല്ലെങ്കില്‍ അത് മാറ്റി കളഞ്ഞാല്‍ സിനിമയ്ക്ക് കുഴപ്പമില്ല എന്നുണ്ടെങ്കില്‍ ആ സിനിമയ്ക്ക് അത് ആവശ്യമില്ല എന്നുളളതാണ്.’, ജഗദീഷ് പറഞ്ഞു.
View this post on Instagram
മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യ ചിത്രങ്ങളിലൊന്നായി കരുതപ്പെടുന്ന കിലുക്കം ബോക്‌സ് ഓഫീസിലും വന്‍ വിജയമായിരുന്നു. ഒരു വര്‍ഷത്തോളം തിയേറ്ററുകളില്‍ നിറഞ്ഞോടിയ ഇതിലെ ഹാസ്യ രംഗങ്ങള്‍ക്ക് ഇന്നും ജനപ്രീതിയുണ്ട്. ജഗതി അവതരിപ്പിച്ച നായകന്റെ സുഹൃത്ത് നിശ്ചല്‍ മലയാള സിനിമയിലെ തന്നെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൊന്നാണ്. ഈ അഭിനയത്തിന് ജഗതിക്ക് 1991ലെ മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
STORY HIGHLIGHTS: Jagadish about his kilukkam movie scenes