Celebrities

‘നസീര്‍ സാറിന്റെ സെറ്റില്‍ വെച്ചാണ് എനിക്ക് ശബ്ദം നഷ്ടമാകുന്നത്’: കലാരഞ്ജിനി-Kalaranjini about her voice

അന്ന് ആ മേക്കപ്പ്മാന് അറിയാതെ പറ്റിപ്പോയതാണ്

മലയാള സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ തക്കവണ്ണം നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ഒരു നടിയാണ് കലാരഞ്ജിനി. മലയാളത്തിലെ മികച്ച നടിമാരായ ഉര്‍വശിയുടെയും കല്‍പ്പനയുടെയും ചേച്ചിയാണ് കലാരഞ്ജിനി. ഇപ്പോഴും താരം സിനിമയില്‍ സജീവം തന്നെയാണ്. അടുത്തിടെ ഇറങ്ങിയ പല സിനിമകളിലും കലാരഞ്ജിനി മികച്ച റോളുകള്‍ കൈകാര്യം ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ തന്റെ ശബ്ദം എങ്ങനെയാണ് അടഞ്ഞു പോയത് എന്നതിനെക്കുറിച്ചുള്ള ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ് താരം.

‘എന്റെ ശബ്ദം പോയതിന് പിന്നില്‍ ഒരു കഥയുണ്ട്. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു കാര്യമാണിത്. പണ്ട് ഞാന്‍ പ്രേംനസീറിന്റെ ജോഡിയായി അഭിനയിക്കുന്ന സമയത്ത്, ഒരു സീനില്‍ എന്റെ വായില്‍ നിന്നും രക്തം വരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. അന്നൊക്കെ ചുമന്ന കളറിലുള്ള പൗഡര്‍നൊപ്പം എണ്ണ മിക്സ് ചെയ്ത് വായില്‍ ഒഴിച്ചിട്ട് ആ സമയം ആകുമ്പോള്‍ തുപ്പുകയായിരുന്നു ചെയ്യുന്നത്. അങ്ങനെയായിരുന്നു വായില്‍ നിന്നും ബ്ലഡ് വരുന്ന സീനുകള്‍ ഷൂട്ട് ചെയ്തിരുന്നത്. അങ്ങനെയിരിക്കെ എനിക്കും അതുപോലെ ഒരു ലിക്വിഡ് കൊണ്ട് തന്നു. പക്ഷേ ആ ലിക്വിഡില്‍ എണ്ണയ്ക്ക് പകരം അസറ്റോണായിരുന്നു മിക്സ് ചെയ്തത്.’

‘അന്ന് ആ മേക്കപ്പ്മാന് അറിയാതെ പറ്റിപ്പോയതാണ്. അയാള്‍ ഒരിക്കലും അറിഞ്ഞുകൊണ്ട് അങ്ങനെ ചെയ്യില്ല. ഞാന്‍ വെള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്. സാരിയില്‍ വീഴാതിരിക്കാന്‍ നസീര്‍ സാര്‍ തന്നെയാണ് എനിക്ക് വായില്‍ ഒഴിച്ച് തന്നത്. അത് എന്റെ വായിലേക്ക് ഒഴിച്ചത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളൂ. വായൊക്കെ പെട്ടെന്ന് വല്ലാതെ ആയിപ്പോയി. പിന്നെ എന്നോട് തുപ്പാന്‍ പറയുന്നുണ്ട്. ഞാന്‍ തുപ്പുന്നുണ്ടായിരുന്നു, പക്ഷേ അപ്പോളേക്കും എന്റെ ആ സെന്‍സ് പോയിരുന്നു. അതുകൊണ്ടുതന്നെ എന്ത് അസുഖം വന്നാലും ഫസ്റ്റ് അഫക്റ്റ് ആവുന്നത് എന്റെ വോയിസിനാണ്. എന്തൊക്കെയോ നോക്കി.. പക്ഷേ നമുക്കത് സ്ട്രെയിന്‍ ആണ്. പിന്നെ ഞാന്‍ കരുതി ഇങ്ങനെ തന്നെ പോകട്ടെ എന്ന്.’, കലാരഞ്ജിനി പറഞ്ഞു.

STORY HIGHLIGHTS: Kalaranjini about her voice problem