എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ശനിയാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും.
എം.ബി.ബി.എസ്, തിരുവിതാംകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജിം ട്രെയിനർ ഒഴിവ്
എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.
വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ ഫിസിയോതെറാപ്പി ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്കുള്ള നിയമനത്തിന് ആഗസ്റ്റ് 23 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.rcctvm.gov.in.
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2027 ഫെബ്രുവരി 28 വരെ (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 23 ന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 ജൂലൈ 17 (പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി നീട്ടാവുന്നതാണ്) വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് 21 (ബുധൻ) രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.
content highlight: govt-job-without-exam