Celebrities

നടൻ മോഹൻലാൽ ആശുപത്രിയില്‍ | mohanlal-hospitalised

കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

എറണാകുളം: നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കടുത്ത പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളും കാരണമാണ് ചികിത്സ തേടിയത്.

ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹൻലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

content highlight: mohanlal-hospitalised