മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ വിസ്മയം തീർത്ത ഒരു ദൃശ്യ അനുഭവം തന്നെയായിരുന്നു ആടുജീവിതം. യഥാർത്ഥത്തിൽ ഒരു വ്യക്തി അനുഭവിച്ച ജീവിതമാണ് ഒരു സിനിമയായി പ്രേക്ഷകർക്കും മുൻപിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ ഈ ചിത്രം കാണാൻ നിരവധി ആളുകളാണ് വളരെയധികം ആകാംക്ഷയോടെ എത്തിയത്. നജീബ് എന്ന മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഒരു നേർചിത്രമായിരുന്നു ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രം. നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് ജീവിക്കുകയായിരുന്നു എന്ന് പറയുന്നതാണ് സത്യം. ഈ ചിത്രത്തിന് മികച്ച നടനുള്ള അവാർഡ് പൃഥ്വിരാജിനെ തേടിയെത്തി, അതോടൊപ്പം കുറച്ച് അധികം വിമർശനങ്ങളും. ഇപ്പോൾ ഈ കാര്യത്തെക്കുറിച്ച് പൃഥ്വിരാജിന്റെ അമ്മയായ മല്ലിക സുകുമാരൻ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
” സാധാരണ അവാർഡ് ലഭിക്കുന്നത് പോലെയല്ല. എന്റെ മകൻ അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട് അതിന് ലഭിച്ച അംഗീകാരമാണ് ഇത്. ഈ അടുത്ത സമയത്ത് അവന്റെ കഷ്ടപ്പാടിനെ കുറിച്ച് വളരെയധികം വിമർശനങ്ങൾ വരുന്നതും ഞാൻ കണ്ടിരുന്നു. ഒരാൾ വണ്ണം കുറയ്ക്കുന്നതും ശരീരം മാറ്റുന്നതും ഒക്കെ ആണോ സിനിമ എന്ന് ചോദിച്ചാൽ അതും സിനിമയുടെ ഭാഗം തന്നെയാണ്. ഒന്നും രണ്ടുമല്ല 30 കിലോ ഭാരമാണ് അവൻ കുറച്ചത്. അവൻ കഷ്ടപ്പെട്ട് നേടിയ വിജയം തന്നെയാണ് ഇത്. അയ്യോ പൃഥ്വിരാജിന് അവാർഡ് കിട്ടി എന്ന് മമ്മൂട്ടിയോ മോഹൻലാലോ പറയില്ല.
പൃഥ്വിരാജിന് ആണല്ലോ അവാർഡ് കിട്ടിയത് എന്ന് അവർ രണ്ടുപേരും പറയില്ല എന്ന് എനിക്ക് ഉറപ്പാണ്. സുകുവേട്ടൻ ഒക്കെ മരിച്ച സമയത്ത് ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി. അതുകൊണ്ടു തന്നെ രാജുവിന് ഒരു അവാർഡ് ലഭിച്ചു എന്ന് പറഞ്ഞ് അതിന്റെ പേരിൽ വിരോധം ഉണ്ടാകുന്ന ആളുകൾ ഒന്നുമല്ല അവർ. ഈ അടുത്ത സമയത്താണ് സിനിമയെ കുറിച്ചുള്ള വിമർശനങ്ങൾ കേട്ട് തുടങ്ങിയത്.. ഒരുപാട് അപകടകരമായ രീതിയിലാണ് ശരീരഭാരം രാജു കുറച്ചത് ഒരു അമ്മ എന്ന നിലയിൽ എനിക്ക് സിനിമ കണ്ടപ്പോൾ വല്ലാതെ കരച്ചിൽ വന്നിരുന്നു. അത് സിനിമയാണെന്ന് മനസ്സിലാക്കിയിട്ട് പോലും ഞാൻ കരഞ്ഞു പോയിരുന്നു. ഇതുവരെ ഞാൻ നജീബിനെ കണ്ടിട്ടില്ല അയാളെ ഒന്ന് നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്..”
Story Highlights ;Mallika Sukumaran talkes Mohanlal and Mammootty